ഇന്ത്യയുടെ പുതിയ നയം ലോകവ്യാപാര സംഘടനയുടെ തത്വങ്ങൾ ലംഘിക്കുന്നതാണെന്ന് ചൈന
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ ചൈന രംഗത്ത്. ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങൾ ലോകവ്യാപാര സംഘടനയുടെ തത്വങ്ങൾ ലംഘിക്കുന്നതാണെന്നും സ്വതന്ത്രവും നീതിയുക്ത വുമായ വ്യാപാരത്തിന് എതിരാണെന്നും ചൈന അറിയിച്ചു.
പുതിയ നീക്കം ചൈനീസ് നിക്ഷേപകരെ പ്രത്യക്ഷമായി ബാധിക്കുമെന്ന് ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു. രാജ്യത്തെ ആഭ്യന്തര കമ്പനികൾ ലോക് ഡൗൺ മൂലം പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് ഏറ്റെടുക്കൽ ഉൾപ്പടെയുള്ള നീക്കങ്ങളെ ചെറുക്കുന്നതിനായിരുന്നു പുതിയ തീരുമാനം.
അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഇന്ത്യയിൽ വിദേശ നിക്ഷേപം നടത്തുന്നതിന് സർക്കാരിെൻറ മുൻകൂർ അനുമതി തേടണമെന്ന് ശനിയാഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഡിപ്പാര്‍ട്ട്മെൻറ് ഫോര്‍ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇേൻറണൽ ട്രേഡ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്.
ഇന്ത്യയിലെ യൂണികോൺ ക്ലബിലുള്ള 30 കമ്പനികളിൽ 18 ഉം ചൈനീസ് നിക്ഷേപമുള്ള കമ്പനികളാണ്. അതിനാൽ പുതിയ നീക്കം ചൈനീസ് നിക്ഷേപകർക്ക് തിരിച്ചടിയാകും. ഇതേ തുടർന്ന് ചൈന പ്രതിഷേധവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.