അനിൽ അംബാനി ചൈനീസ് ബാങ്കുകൾക്ക് നൽകാനുള്ളത് 14,774 കോടി രൂപ
text_fieldsന്യൂഡൽഹി: കടക്കെണിയിലായ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക ്കേഷൻസ് ചൈനയിലെ ബാങ്കുകൾക്ക് നൽകാനുള്ളത് 14,774 കോടി രൂപ. ചൈന െഡവലപ്മെൻറ് ബാങ് ക്, ഇൻഡസ്ട്രിയൽ ആൻഡ് കമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, എക്സിം ബാങ്ക് ഓഫ് ചൈന എന്നീ സ് ഥാപനങ്ങൾക്കാണ് റിലയൻസ് കമ്യൂണിക്കേഷൻസ് വായ്പയെടുത്ത വകയിൽ കോടികൾ നൽകാ നുള്ളത്.
ചൈന ഡെവലപ്മെൻറ് ബാങ്കിൽ നിന്നാണ് കമ്പനി ഏറ്റവും കൂടുതൽ വായ്പയെടുത ്തത്. 9860 കോടി രൂപ. റിലയൻസ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ രേഖകളിലാണ് തങ്ങളുടെ ബാധ്യതയെക്കുറിച്ച് അറിയിച്ചത്. കമ്പനിയുടെ ആസ്തികൾ വിറ്റ് ബാധ്യത തീർക്കുന്നതിന് മുന്നോടിയായാണ് നടപടി.
എക്സിം ബാങ്ക് ഓഫ് ചൈനക്ക് 3360 കോടിയും ഇൻഡസ്ട്രിയൽ ആൻഡ് കമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനക്ക് 1554 കോടിയുമാണ് നൽകേണ്ടത്. കമ്പനിയുടെ ആസ്തികൾ വിറ്റ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അനിൽ അംബാനി നേരത്തേ നീക്കംനടത്തിയിരുന്നു. അനിലിെൻറ സഹോദരനും ഏഷ്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി റിലയൻസ് കമ്യൂണിക്കേഷെൻറ സ്വത്തുക്കൾ 17,300 കോടി രൂപക്ക് വാങ്ങാൻ ധാരണയായിരുന്നു. എന്നാൽ, ഇത് നിയമക്കുരുക്കിൽ കുടുങ്ങി യാഥാർഥ്യമായില്ല.
മുകേഷ് അംബാനി കോടികൾ നൽകി സഹായിച്ചതിനാലാണ് ടെലികോം കമ്പനിയായ എറിക്സൺ നൽകിയ കേസിൽ അനിൽ അംബാനി ജയിലിലാകുന്നത് ഒഴിവായത്. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തങ്ങൾക്ക് 57,382 കോടി ബാധ്യതയുണ്ടെന്നാണ് റിലയൻസ് കമ്യൂണിക്കേഷൻസ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചത്.
റിലയൻസ് കമ്യൂണിക്കേഷൻസ് വായ്പയെടുത്ത പ്രധാന ധനകാര്യ സ്ഥാപനങ്ങൾ
- ചൈന ഡെവലപ്മെൻറ് ബാങ്ക്- 9860 കോടി രൂപ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 4910 കോടി
- ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ- 4760 കോടി
- എക്സിം ബാങ്ക് ഓഫ് ചൈന- 3360 കോടി
- ബാങ്ക് ഓഫ് ബറോഡ- 2700 കോടി
- മാഡിസൺ പസഫിക് ട്രസ്റ്റ്- 2350 കോടി
- ആക്സിസ് ബാങ്ക്- 2090 കോടി
- ഇൻഡസ്ട്രിയൽ ആൻഡ് കമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന- 1554 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.