Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒാഹരി വിപണിയിൽ ചരിത്ര...

ഒാഹരി വിപണിയിൽ ചരിത്ര നേട്ടം

text_fields
bookmark_border
bse
cancel

മുംബൈ: ഇന്ത്യൻ ഒാഹരി വിപണിയിൽ ചരിത്ര നേട്ടം. ദേശീയ സൂചിക നിഫ്​റ്റിയാണ്​ പുതിയ റെക്കോർഡിലെത്തിയത്​. നിഫ്​റ്റി 52.70 പോയിൻറ്​ ഉയർന്ന്​ 10,493ൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്​ച വ്യാപാരത്തിനിടെ നിഫ്​റ്റി 10,500 പോയിൻറിൽ എത്തുകയായിരുന്നു. ബോംബെ സൂചിക സെൻസെക്​സ്​ 184.02 പോയിൻറ്​ ഉയർന്ന്​ 33,940ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 

അമേരിക്കയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച മികച്ച റിപ്പോർട്ട്​, യു.എസിലെ നികുതി പരിഷ്​കാരം എന്നിവ ആഗോളവിപണികളെ സ്വാധീനിച്ചിരുന്നു. ഇതി​​​െൻറ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഏഷ്യൻ വിപണിയിലും ഉണ്ടായി. ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയവും വിപണിക്ക്​ നിർണായകമായി.
 
ഒ.എൻ.ജി.സി, ടി.സി.എസ്​, ബജാജ്​ ഫിനാൻസ്​, ഹിൻഡാൽകോ, ഇൻഫോസിസ്​ എന്നീ ഒാഹരികളെല്ലാം നേട്ടം രേഖപ്പെടുത്തി.  ഇവയുടെ വില 1.7 മുതൽ 2.9 ശതമാനം വരെ ഉയർന്നു. അമേരിക്കയിൽ പുറംജോലി കരാറുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന അസെഞ്ച്വർ എന്ന കമ്പനിക്ക്​ ഭാവിയിൽ നേട്ടമുണ്ടാകുമെന്ന പ്രവചനവും ​െഎ.ടി ഒാഹരികളുടെ വില ഉയരുന്നതിന്​ കാരണമായി. കോൾ ഇന്ത്യ, ടാറ്റ സ്​റ്റീൽ, അൾട്രാടെക്​ എന്നിവയാണ്​ നഷ്​ടം രേഖപ്പെടുത്തിയ പ്രധാന ഒാഹരികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexniftyNSEBSEmalayalam news
News Summary - Christmas Cheer On Dalal Street, Nifty Hits 10,500 For First Time-Business news
Next Story