സിയാൽ ശീതകാല സമയക്രമം നാളെ മുതൽ
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ശീതകാല സമയക്രമം ഞായറാഴ്ച നി ലവിൽ വരും. മാർച്ച് 28 വരെ പ്രാബല്യത്തിലുള്ള ശീതകാല പട്ടികയിൽ സൗദി അറേബ്യയിലെ ദമാമി ലേക്കും മാലിയിലെ ഹനിമാധുവിലേക്കും പുതിയ സർവിസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശീതക ാല സമയപ്പട്ടികയനുസരിച്ച് ആഴ്ചയിൽ 1346 സർവിസുകൾ കൊച്ചി വിമാനത്താവളത്തിലുണ്ട്.
സൗദിയിലെ ദമ്മാമിലേക്ക് ൈഫ്ല നാസ് എയർലൈൻസാണ് പുതിയ സർവിസ് തുടങ്ങുന്നത്. നിലവിൽ സൗദിയ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ എന്നീ എയർലൈനുകൾ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. ഇൻഡിഗോ നിലവിെല ജിദ്ദ സർവിസിന് പുറമെ ദമ്മാമിലേക്ക് പുതിയ സർവിസ് നടത്തും. മാലി സർക്കാർ ഉടമസ്ഥതയിലുള്ള ഐലൻഡ് ഏവിയേഷൻ സർവിസ് കൊച്ചിയിൽനിന്ന് മാലിയിലേക്കും ഹനിമാധുവിലേക്കും പുതിയ സർവിസ് തുടങ്ങും.
നിലവിൽ മാലിയിലേക്ക് ഇൻഡിഗോ സർവിസ് നടത്തുന്നുണ്ട്. ആഭ്യന്തര മേഖലയിൽ ഗോ എയർ ഡൽഹിയിലേക്കും എയർ ഏഷ്യ ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്കും സ്പൈസ്ജെറ്റ് കൊൽക്കത്ത, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളിലേക്കും അധിക സർവിസുകൾ നടത്തും. നവംബർ 20 മുതൽ മാർച്ച് 28 വരെ നിശ്ചയിച്ചിട്ടുള്ള റൺേവ നവീകരണംകൂടി കണക്കിലെടുത്താണ് ശീതകാല സർവിസുകൾ ക്രമപ്പെടുത്തിയത്. റൺവേ നവീകരണസമയത്ത് രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ സർവിസുകൾ ഉണ്ടായിരിക്കില്ല. ഈ സമയെത്ത വിമാനങ്ങൾ രാത്രിയിക്കെ് പുനഃക്രമീകരിച്ചിട്ടുണ്ട്.
രാജ്യാന്തര വിഭാഗത്തിൽ രണ്ടും ആഭ്യന്തര വിഭാഗത്തിൽ നാലും സർവിസ് മാത്രമാണ് റൺേവ നവീകരണവുമായി ബന്ധപ്പെട്ട സമയ പുനഃക്രമീകരണത്തിൽ നഷ്ടപ്പെടുക. പ്രതിവർഷം ഒരുകോടിയിലേറെ യാത്രക്കാർ കൊച്ചി വിമാനത്താവളം വഴി കടന്നുപോകുന്നുണ്ട്. റൺവേ നവീകരണം സുഗമമായി നടക്കാൻ വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ തുടങ്ങി. തിരക്ക് ഒഴിവാക്കാൻ ആഭ്യന്തര യാത്രക്കാർക്കുള്ള ചെക്ക്-ഇൻ സൗകര്യം മൂന്നുമണിക്കൂർ മുമ്പുതന്നെ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.