സംസ്ഥാനത്തിെൻറ സാമ്പത്തിക നില മോശമായെന്ന് സി.എ.ജി റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ സാമ്പത്തിക നില മോശമായെന്നും റവന്യൂ-ധനകമ്മി കുത്തനെ വർധിച്ചെന്നും കടം നിയന്ത്രണാതീതമായി പെരുകുന്നെന്നും കംട്രോളർ-ഒാഡിറ്റർ ജനറലിെൻറ റിപ്പോർട്ട്. സാമ്പത്തിക ബാധ്യത-ജി.എസ്.ഡി.പി അനുപാതം 25 ശതമാനത്തിന് താഴെയാകണമെന്ന് ധനകാര്യ കമീഷൻ ശിപാർശ ചെയ്തിരിക്കെ കഴിഞ്ഞ അഞ്ചുവർഷമായി അതു മറികടന്ന് കടംപെരുകുന്നു. 16-17 വർഷം ലഭിച്ച വായ്പയുടെ 68 ശതമാനവും കടം തിരിച്ചടയ്ക്കാനാണ് വിനിേയാഗിച്ചത്. കടത്തിെൻറ 50 ശതമാനം (62478.65 കോടി രൂപ) 2024 മാർച്ചിനുള്ളിൽ തിരിച്ചടക്കേണ്ടതാണെന്നും നിയസഭയിൽ സമർപ്പിച്ച സമ്പദ്വ്യവസ്ഥയെക്കുറിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
16-17ൽ റവന്യൂകമ്മി മുൻവർഷത്തെ 9657 കോടിയിൽനിന്ന് 15,484 കോടിയായും ധനകമ്മി 17,818 കോടിയിൽനിന്ന് 26,448 കോടിയായും വർധിച്ചു. ചെലവുകള്‍ വർധിക്കുകയും വരവില്‍ കുറവുണ്ടാകുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്. പദ്ധതീതര റവന്യൂ ചെലവുകൾ നേരിടാൻ വരുമാനം പര്യാപ്തമല്ല. ധനകമ്മി മൂന്നു ശതമാനത്തിൽ നിലനിർത്തണമെന്ന് ധനകാര്യ കമീഷൻ വ്യവസ്ഥ ഉണ്ടായിരിക്കെ 16-17ൽ നാല് ശതമാനമായി. ഇത് അപകടകരമായ പ്രവണതയാണ്. ശമ്പളം, പെന്ഷന് എന്നിവ റവന്യൂ വരുമാനത്തിെൻറ 76 ശതമാനവും അപഹരിച്ചു. സര്‍ക്കാര്‍ നിയമസഭക്ക് ഉറപ്പുനല്‍കിയ മിതകാല സാമ്പത്തിക പദ്ധതിയിലെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാനായില്ല.
വരുമാനം വർധിച്ചെങ്കിലും വളര്‍ച്ച തോത് അഞ്ചുവര്‍ഷക്കാലത്തെ ഏറ്റവും താണനിരക്കിലായിരുന്നു. തനത് നികുതിവരുമാനത്തിൽ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരാക്കാണ് (8.6ശതമാനം) രേഖപ്പെടുത്തിയത്. കേന്ദ്ര നികുതികളുടെയും ചുങ്കങ്ങളുടെയും സംസ്ഥാനവിഹിതം, കേന്ദ്രസര്‍ക്കാറില്‍നിന്നുള്ള ധനസഹായം എന്നിവ കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിച്ചപ്പോള്‍, സംസ്ഥാന പദ്ധതികള്‍ക്കുളള ധനസഹായത്തിലും കേന്ദ്രപദ്ധതി സഹായത്തിലും ഗണ്യമായ കുറവുണ്ടായി. ഉയര്‍ന്ന ചെലവു മൂലം ഭാഗ്യക്കുറി അറ്റാദായം 1291 കോടി രൂപ മാത്രം. വരുമാന വളര്‍ച്ച ഇടിഞ്ഞപ്പോള്‍ റവന്യൂ ചെലവ് 15.77 ശതമാനമായി വർധിച്ചു.
മുൻവർഷത്തെ 78,690 കോടിയിൽനിന്ന് 91,096 കോടിയായി. മൂലധനചെലവ് വർധന ആശ്വാസമായി റിപ്പോർട്ടിൽ പറയുന്നു. പലിശ ബാധ്യത കുറഞ്ഞപ്പോള്‍ പെന്ഷൻ വർധിച്ചു.കടം ഗുണകരമായ രീതിയില്ല ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.