Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right453 കോടി...

453 കോടി നൽകിയില്ലെങ്കിൽ അനിൽ അംബാനിക്ക്​ ജയിൽ

text_fields
bookmark_border
anil amban
cancel

ന്യൂഡൽഹി: ചൊവ്വാഴ്​ചക്കകം 453 കോടി നൽകിയില്ലെങ്കിൽ റിലയൻസ്​ കമ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനിക്ക്​ ജയിൽ. സ് വിഡീഷ്​ ടെലികോം കമ്പനിക്ക്​ 453 കോടി നൽകണമെന്ന്​ നാഷണൽ കമ്പനി നിയമ അപ്പലേറ്റ്​ ട്രിബ്യൂണൽ കഴിഞ്ഞ ദിവസം ഉത്തര വിട്ടിരുന്നു. ഇത്​ നൽകിയില്ലെങ്കിലാണ് ​ജയിലിൽ പോകേണ്ടി വരിക.

അതേസമയം, എസ്​.ബി.ഐ ഉൾപ്പടെയുള്ള ബാങ്കുകളോട്​ ടാക്​സ്​ റീഫണ്ട്​ ഇനത്തിൽ 260 കോടി റിലയൻസിന്​ നൽകാൻ നിർദേശിക്കാനാവില്ലെന്നും കമ്പനി നിയമ അപ്പലേറ്റ്​ ട്രിബ്യൂണൽ വ്യക്​തമാക്കി. ഇതും റിലയൻസിന്​ കനത്ത തിരിച്ചടിയാണ്​.

ഇക്കാര്യം ആവശ്യപ്പെട്ട്​ റിലയൻസിന്​ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ്​ ട്രിബ്യൂണൽ വ്യക്​തമാക്കിയിട്ടുണ്ട്​. ടാക്​സ്​ റീഫണ്ട്​ നേരിട്ട്​ സ്വീഡിഷ്​ ടെലികോം കമ്പനിക്ക്​ കൈമാറണമെന്നാണ്​ അനിൽ അംബാനിയുടെ ആവശ്യം. എന്നാൽ, ഇക്കാര്യം ട്രിബ്യൂണൽ നിരസിച്ചു. സ്വീഡിഷ്​ കമ്പനിക്ക്​ നൽകാനുള്ള 571 കോടിയിൽ 118 കോടി റിലയൻസ്​​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil ambanimalayalam newsRelaince CommunicationNCLAT
News Summary - CLAT declines to direct SBI to release Rs 259 crore-Business news
Next Story