സർവിസ്ചാർജ് മറന്നേക്കൂ; ഇടപാടുകാരെ ആകർഷിക്കാൻ സഹകരണ ബാങ്കുകൾ
text_fieldsകൊല്ലം: പൊതുമേഖല, സ്വകാര്യബാങ്കുകൾ വിവിധ സർവിസ്ചാർജുകളുമായി ഇടപാടുകാരെ പിഴിയുേമ്പാൾ അനുകൂലസാഹചര്യം പ്രയോജനപ്പെടുത്താൻ സഹകരണമേഖല ഒരുങ്ങുന്നു. സർവിസ്ചാർജിനെ ഭയക്കാതെ നിക്ഷേപവും ഇടപാടുകളും നടത്താമെന്ന പ്രചാരണവുമായാണ് സഹകരണ ബാങ്കിങ് സ്ഥാപനങ്ങൾ രംഗത്തെത്തുന്നത്. പൊതു-സ്വകാര്യമേഖല ബാങ്കുകൾ പലതും അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ചുമത്തുന്നതും കൂടുതൽ തവണ എ.ടി.എം ഉപയോഗിക്കുന്നതിന് സർവിസ്ചാർജ് ഏർപ്പെടുത്തിയതുമൊക്കെ കടുത്ത പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തിലാണ് സഹകരണമേഖലയുടെ ഇടപെടൽ.
നോട്ട് പിൻവലിക്കലിനെത്തുടർന്ന് പ്രതിസന്ധി നേരിട്ടിരുന്ന സഹകരണ മേഖലക്ക് പ്രതീക്ഷ നൽകുന്നതാണ് ബാങ്കിങ്രംഗെത്ത പുതിയ പ്രവണതകളെന്നും വിലയിരുത്തപ്പെടുന്നു. ജില്ല സഹകരണബാങ്കുകളും പ്രാഥമിക ബാങ്കുകളും ‘സർവിസ്ചാർജ് കാലത്തെ’ ഭീഷണി മറികടക്കാൻ സഹകരണമേഖലയിൽ നിക്ഷേപം നടത്തുന്നതിെൻറ പ്രാധാന്യം ജനത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യം സഹകരണ ബാങ്കിങ് മേഖലക്ക് ഗുണകരമാണെന്നും സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും സംസ്ഥാന സഹകരണബാങ്ക് പ്രസിഡൻറ് കുര്യൻ ജോയി ‘മാധ്യമ’േത്താടു പറഞ്ഞു.
‘ബാങ്ക് അക്കൗണ്ട് ഉള്ളത് ഒരു കുറ്റമാണോ, പിന്നെന്തിന് ഞാൻ പിഴയൊടുക്കണം’ എന്ന സന്ദേശവുമായി കൊല്ലം ജില്ല സഹകരണബാങ്ക് ഇതിനകം ആരംഭിച്ച പ്രചാരണങ്ങൾ മറ്റ് സഹകരണബാങ്കുകളും പിന്തുടരാനുള്ള തയാറെടുപ്പിലാണ്. മിനിമം ബാലൻസ് തുക ആവശ്യമില്ല, പരിധിയില്ലാതെ പണഇടപാടുകൾ നടത്താം, എ.ടി.എം കാർഡ് സർവിസ്ചാർജ് നൽകാതെ എത്രതവണയും ഉപയോഗിക്കാം, സൗജന്യ എസ്.എം.എസ് അലർട്ട് തുടങ്ങിയ സംവിധാനങ്ങൾ സഹകരണമേഖലയിൽ ലഭ്യമാണെന്ന പ്രചാരണമാണ് കൊല്ലം ജില്ല സഹകരണബാങ്ക് നടത്തുന്നത്. കൂടുതൽ എ.ടി.എമ്മുകൾ ആരംഭിക്കാനും പി.ഒ.എസ് മെഷീനുകൾ വിതരണം ചെയ്യാനുമുള്ള പദ്ധതിക്ക് ബാങ്ക് രൂപം നൽകിയിട്ടുെണ്ടന്ന് പ്രസിഡൻറ് കെ.സി. രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.