കോവിഡിലും കർമ്മനിരതരായി ഉദ്യോഗസ്ഥർ; അധിക ശമ്പളവുമായി കമ്പനി
text_fieldsമുംബൈ: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ കോർപ്പറേറ്റ് മേഖല അഭിമുഖീകരിക്ക ുന്നത്. ലോക്ഡൗൺ മൂലം പല കമ്പനികളുടേയും വ്യാപാരത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. പക്ഷേ പ്രതിസന്ധി കാലഘട്ടത്തിലും ജോലി ചെയ്യുന്ന തൊഴിലാളികളെ കൈവിടാൻ ചില കമ്പനികൾ തയാറല്ല. അധിക വേതനം നൽകിയാണ് പ്രതിസന്ധി കാലഘട്ടത്തിൽ ഇവർ തൊഴിലാളികൾക്ക് പിന്തുണ നൽകുന്നത്.
കോഗ്നിസെൻറാണ് ജീവനക്കാർ അധിക ശമ്പളം നൽകാൻ തീരുമാനിച്ചത്. അടിസ്ഥാന ശമ്പളത്തിെൻറ 25 ശതമാനം അധികമായി നൽകുമെന്നാണ് കോഗ്നിസെൻറ് അറിയിച്ചത്. കമ്പനിയുടെ 1.35 ലക്ഷം ജീവനക്കാർക്ക് ഇതിെൻറ ഗുണം ലഭിക്കും. ഏപ്രിൽ മാസത്തിൽ മാത്രമായിരിക്കും അധിക ശമ്പളം നൽകുകയെന്നും സി.ഇ.ഒ ബ്രിയാൻ ഹംസ്പിയർ ജീവനക്കാർക്കയച്ച മെയിലിൽ വ്യക്തമാക്കി.
അതേസമയം, കോവിഡിനെ തുടർന്ന് ശമ്പളവർധനവ് മാറ്റിവെച്ച കമ്പനിയുമുണ്ട്. എൽ&ടിയാണ് കോവിഡിനെ തുടർന്ന് ശമ്പളവർധനവ് മാറ്റിവെച്ചത്. മാർച്ച് ഒന്ന് മുതൽ നടപ്പാക്കാനിരുന്ന ശമ്പളവർധനവാണ് ജൂലൈയിലേക്ക് മാറ്റിവെച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചതോടെയായിരുന്നു എൽ&ടിയുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.