കഴിവുള്ളവർക്ക് കമ്പനിയിൽ തുടരാമെന്ന് കോഗ്നിസെൻറ്
text_fieldsബംഗളൂരു: 6,000 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന വാർത്തകൾക്ക് വിശദീകരണവുമായി കോഗ്നിസെൻറ്. ഇ-മെയിലിലൂടെ കമ്പനിയുടെ പ്രസിഡൻറ് രാജീവ് മേത്തയാണ് വാർത്ത സംബന്ധിച്ച് ജീവനക്കാർക്ക് വിശദീകരണം നൽകിയിരിക്കുന്നത്.
കോഗ്നിസെൻറ് ആരെയും പിരിച്ച് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കമ്പനി ജീവക്കാർക്കയച്ച ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഒാരോ വർഷവും ജീവനക്കാരുടെ പ്രകടനം വിലയിരുത്തി കമ്പനിയുടെ ഘടനയിൽ മാറ്റങ്ങൾ വരുത്താറുണ്ട്. അത് മാത്രമാണ് ഇൗ വർഷവും ചെയ്യുന്നതെന്നും നിർബന്ധിച്ച് ആരെയും പിരിച്ച് വിടില്ലെന്നുമാണ് കോഗ്നിസെൻറ് നൽകുന്ന വിശദീകരണം. പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ നിലവിലെ ജീവനക്കാർക്ക് കമ്പനിയിൽ തുടരാൻ സാധിക്കുമെന്നും കോഗ്നിസെൻറ് അറിയിച്ചു. അമേരിക്കയിൽ നിന്ന് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യുമെന്ന വാർത്തകളും കോഗ്നിസെൻറ് നിഷേധിച്ചു
നേരത്തെ കോഗ്നിസെൻറിലെ 6,000 ജീവനക്കാരെ പിരിച്ചുവിടുന്നുവെന വാർത്തയാണ് പുറത്ത് വന്നത്. ഇതിനെതിരെ െഎ.ടി മേഖലയിൽ നിന്ന് വൻ പ്രതിഷേധം ഉണ്ടായിരുന്നു. കോഗ്നിസെൻറിന് പിന്നാലെ മറ്റ് മുൻനിര െഎ.ടി കമ്പനികളായ ടി.സി.എസ്, ഇൻഫോസിസ് എന്നിവരും ജീവനക്കാരെ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.