Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആശങ്ക വേണ്ടെന്ന്​...

ആശങ്ക വേണ്ടെന്ന്​ പ്രധാനമന്ത്രി; ജാഗ്രത വേണമെന്ന്​ രാഷ്​ട്രപതി

text_fields
bookmark_border
ആശങ്ക വേണ്ടെന്ന്​ പ്രധാനമന്ത്രി; ജാഗ്രത വേണമെന്ന്​ രാഷ്​ട്രപതി
cancel
ന്യൂഡൽഹി: നല്ലതും ലളിതവുമായ നികുതി സ​മ്പ്രദായമാണ്​ ജി.എസ്​.ടിയെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭ്​ ഭായി പ​േട്ടൽ ഇന്ത്യയെ ഒന്നിപ്പിച്ചതുപോലെയൊരു സാമ്പത്തിക സംയോജനമാണ്​ ജി.എസ്​.ടി. ഇതേക്കുറിച്ച്​ ചെറുകിട വ്യാപാരികളിൽനിന്നും മറ്റും ഉയരുന്ന ആശങ്കകൾ വേഗത്തിൽ നീങ്ങുമെന്ന്​ അദ്ദേഹം പറഞ്ഞു. തുടക്കത്തി​െല പ്രയാസങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിലാണ്​ വിജയമെന്ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി ഒാർമിപ്പിച്ചു. പാർലമ​െൻറ​ി​​െൻറ സെൻട്രൽ ഹാളിൽ നടന്ന ജി.എസ്​.ടി വിളംബര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ജി.എസ്​.ടിക്ക്​ ഗുഡ്​ ആൻഡ്​​ സിംപിൾ ടാക്​സ്​ എന്ന നിർവചനം നൽകിയാണ്​ പ്രധാനമന്ത്രി സംസാരിച്ചത്​. പല തലത്തിലുള്ള നികുതി സ​മ്പ്രദായത്തി​​െൻറ സങ്കീർണതകളും ദോഷങ്ങളും ഇല്ലാതാക്കാൻ ജി.എസ്​.ടിക്ക്​ കഴിയും.
പുതിയ കണ്ണട വെക്കു​േമ്പാൾ, അതിനോട്​ കണ്ണുകൾപോലും വഴങ്ങി കൊടുക്കേണ്ടതുണ്ട്​. ചില ക്രമീകരണങ്ങൾ ആവശ്യമാണ്​. അതിനെക്കുറിച്ച്​ വ്യാപാര, വ്യവസായ സമൂഹത്തിന്​ ആശങ്ക വേണ്ടതില്ല. ഉദ്യോഗസ്​ഥരുടെ പീഡനം അവസാനിപ്പിക്കാൻ ജി.എസ്​.ടിക്ക്​ കഴിയും. പുതിയ നികുതി സ​​​മ്പ്രദായത്തി​​െൻറ ഗുണഫലങ്ങൾ ഉപയോക്​താക്കളിലേക്ക്​ വ്യാപാരികൾ നൽകുമെന്നാണ്​ പ്രതീക്ഷ.
ജി.എസ്​.ടി നികുതി പരിഷ്​കാരം മാത്രമല്ല. സഹകരണാത്​മക ഫെഡറലിസത്തി​​െൻറ ഉദാഹരണമായി ജി.എസ്​.ടി മാറിയിരിക്കുന്നു. ജനാധിപത്യത്തി​​െൻറ ഒൗന്നത്യമാണ്​ കേ​ന്ദ്ര^സംസ്​ഥാനങ്ങളുടെ കൂട്ടായ പ്രവർത്തനം എടുത്തുകാണിക്കുന്നത്​. ഏതെങ്കിലുമൊരു സർക്കാറി​​േൻറയല്ല, എല്ലാവരുടെയും നേട്ടമാണിത്​. അത്​ വിളംബരം ചെയ്യാൻ ചരിത്രപ്രധാനമായ സെൻട്രൽ ഹാളിനെക്കാൾ പറ്റിയ വേദിയില്ല. പുതിയ ഇന്ത്യയുടെ നികുതി വ്യവസ്​ഥയാണ്​ ജി.എസ്​.ടി.
ജി.എസ്​.ടി ഇനിയങ്ങോട്ട്​ ഫലപ്രദമായി നടപ്പാക്കുന്നതിലാണ്​ വിജയമെന്ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി പറഞ്ഞു. നിരന്തരമായ അവലോകനങ്ങൾ വേണ്ടിവരും. കമ്പ്യൂട്ടർ ശൃംഖലാ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്​. വാറ്റ്​ നടപ്പാക്കിയപ്പോഴും എതിർപ്പുകൾ ഉണ്ടായിരുന്നു. ജി.എസ്​.ടി പ്രാബല്യത്തിൽ കൊണ്ടുവന്നതുവഴി ജനാധിപത്യത്തി​​െൻറ പക്വതയും വിവേകവുമാണ്​ തെളിഞ്ഞത്​. ഇതിൽ മു​േമ്പ​ പങ്കാളിയാകാൻ കഴിഞ്ഞതിൽ വ്യക്​തിപരമായ സ​േന്താഷമുണ്ട്​. ഭരണഘടനാ ഭേദഗതി ബിൽ ആദ്യം പാർലമ​െൻറിൽ അവതരിപ്പിച്ചത് താനാണെന്ന്​ രാഷ്​ട്രപതി അനുസ്​മരിച്ചു. 18 വട്ടം സമ്മേളിച്ച കേന്ദ്ര^സംസ്​ഥാന ധനമന്ത്രിമാരുടെ ജി.എസ്​.ടി കൗൺസിലിൽ തീരുമാനങ്ങൾക്ക്​ ഒരിക്കൽപോലും​ വോ​െട്ടടുപ്പു വേണ്ടിവന്നില്ലെന്നും സമവായത്തിലൂടെയാണ്​ വ്യവസ്​ഥകൾ തീരുമാനിച്ചതെന്നും ആമുഖ ഭാഷണം നടത്തിയ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി പറഞ്ഞു. കെ.എം. മാണി അടക്കം സമിതിയുടെ മുൻ അധ്യക്ഷന്മാരെ പേരെടുത്തു പറഞ്ഞ്​ ജെയ്​റ്റ്​ലി നന്ദി അറിയിച്ചു. വളർച്ചയുടെയും ഘടനാപരമായ പരിഷ്കാരങ്ങളുടെയും മാന്ദ്യം മറികടക്കുന്നതി​​െൻറ സന്ദേശം​കൂടിയാണ്​ ജി.എസ്​.ടി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്​ട്രപതി പ്രണബ്​ മുഖർജി, ഉപരാഷ്​ട്രപതി ഹാമിദ്​ അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്​സഭ സ്​പീക്കർ സുമിത്ര മഹാജൻ എന്നിവർക്കൊപ്പം മുൻ പ്രധാനമന്ത്രി ദേവഗൗഡക്കും വേദിയിൽ ഇരിപ്പിടം ഒരുക്കിയിരുന്നു. പ്രമുഖ പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്ന ചടങ്ങിൽ പ​െങ്കടുത്ത ദേവഗൗഡക്ക്​ പ്രശംസ ചൊരിയാൻ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി മറന്നില്ല. എൻ.ഡി.എ ഇതര ചേരിയിൽനിന്ന്​ ജനതാദൾ^യു, എൻ.സി.പി, ബി.ജെ.ഡി, ജനതാദൾ^എസ്​ എന്നിവയുടെ നേതാക്കൾ ചടങ്ങിൽ പ​െങ്കടുത്തു.  
പശ്ചിമ ബംഗാൾ മുൻ ധനമന്ത്രി അസിം ദാസ്​ ഗുപ്​തയും എത്തിയിരുന്നു. മുൻനിരയിൽ ശരത്​ പവാർ, ബി.ജെ.പി അധ്യക്ഷൻ അമിത്​ഷാ, രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ എന്നിവരുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstgst billgst in india
News Summary - Comments of PM and President On GST Launch
Next Story