5,000 കോടിയുടെ ബിറ്റ്കോയിൻ അഴിമതിയിൽ ബി.ജെ.പി നേതാക്കളും
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ 5,000 കോടിയുടെ ബിറ്റ്കോയിൻ അഴിമതി നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബി.ജെ.പി നേതാക്കൾ ബിറ്റ്കോയിൻ ഉപയോഗപ്പെടുത്തിയെന്നാണ് പാർട്ടി ആരോപിക്കുന്നത്. സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഗുജറാത്ത് സി.െഎ.ഡിയുടെ കണക്കുകൾ അനുസരിച്ച് ഏകദേശം 5,000 കോടിയുടെ അഴിമതി നടന്നുവെന്ന് കോൺഗ്രസ് വക്താവ് ശക്തിസിൻഹ് ഗോഹിൽ മാധ്യമങ്ങളോട് പറഞ്ഞു. ചില സ്വതന്ത്ര ബ്ലോഗുകൾ 88,000 കോടി രൂപയുടെ ബിറ്റ്കോയിൻ ഇടപാട് വരെ നടത്തിയെന്ന് പറയുന്നുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് ചില വ്യവസായികളെ ബി.ജെ.പി എം.എൽ.എമാർ ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ് വക്താവ് ആരോപിച്ചു.
നോട്ട് നിരോധനത്തിെൻറ പശ്ചാത്തലത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനായാണ് ബി.ജെ.പി നേതാക്കൾ ബിറ്റ്കോയിനിനെ ഉപയോഗപ്പെടുത്തിയത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ വൻ തുക നോട്ട് നിരോധനത്തിന് ശേഷം നിക്ഷേപിക്കപ്പെട്ടതിനെ കുറിച്ച് ബി.ജെ.പി മറുപടി പറയണം. വിവിധ തലങ്ങളിലാണ് ഗുജറാത്തിലെ ബിറ്റ്കോയിൻ അഴിമതി നടന്നത്. ബിറ്റ്കോയിൻ അഴിമതിയിൽ സർക്കാർ എജൻസികൾക്കും പങ്കുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഇന്ത്യയിൽ ബിറ്റ്കോയിൻ ഇടപാടുകൾക്ക് നിരോധനം ഏർപ്പെടുത്തി നേരത്തെ ആർ.ബി.െഎ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിരവധി തവണ ആവശ്യങ്ങളുയർന്നിട്ടും നിരോധനം നീക്കാൻ ആർ.ബി.െഎ തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഗുജറാത്തിലെ വൻ ബിറ്റ്കോയിൻ ഇടപാട് സംബന്ധിച്ച ആരോപണങ്ങൾ പുറത്ത് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.