നോട്ട് പിൻവലിക്കൽ: ചെറുകിട ധനകാര്യ സ്ഥാപനങ്ങളിൽ പ്രതിസന്ധി തുടരുന്നു
text_fieldsന്യൂഡൽഹി: നവംബർ എട്ടിലെ കേന്ദ്രസർക്കാറിെൻറ നോട്ട് പിൻവലിക്കൽ തീരുമാനം മുലം ഉണ്ടായ പ്രതിസന്ധിയിൽ നിന്ന് ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ ഇതുവരെ കരകയറിയിട്ടില്ലെന്ന് റിപ്പോർട്ട്. നോട്ട് പിൻവലിക്കൽ സ്ഥാപനങ്ങളുടെ വായ്പ തിരിച്ചടവിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ഇതുമൂലം ധനകാര്യ സ്ഥാപനങ്ങളുടെ മൂലധനത്തിലുൾപ്പടെ ശോഷണം സംഭവിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളെയും പ്രതിസന്ധി ഇൗ സാമ്പത്തിക വർഷവും വിടാതെ പിന്തുടരുമെന്നാണ് ഇന്ത്യ റേറ്റിങ്സ് എന്ന സ്ഥാപനം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ വായ്പകളുടെ തിരിച്ചടവിലുൾപ്പടെ വൻ പ്രതിസന്ധിയുണ്ടെന്നാണ് സൂചന. നിലവിലെ സ്ഥിതി തുടർന്നാൽ ദൈനംദിന പ്രവർത്തനങ്ങളുൾപ്പടെ പ്രതിസന്ധിയിലാവുന്ന സ്ഥിതിയിലേക്കാണ് ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ നീങ്ങുക.
നോട്ട് പിൻവലിക്കലിന് പുറമേ കാർഷിക വായ്പകൾ എഴുതി തള്ളാൻ ആവശ്യപ്പെടുന്നതും ധനകാര്യ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന പ്രധാന ഘടകമാണ്. കാർഷിക വായ്പകൾ എഴുതി തള്ളിയത് മൂലം ഇത്തരം സ്ഥാപനങ്ങൾക്ക് ഉണ്ടാവുന്ന നഷ്ടം നികത്താൻ സംസ്ഥാന-കേന്ദ്രസർക്കാറുകൾ തയാറാവാത്തത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. മഹാരാഷ്ട്രയിലാവും പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുകയെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളടെ സ്ഥിതിയും മോശമാണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.