ഇനി സഹകരണ ബാങ്കുകളും ആർ.ബി.ഐ നിയന്ത്രണത്തിൽ
text_fieldsന്യൂഡൽഹി: സഹകരണ ബാങ്കുകളും ആർ.ബി.ഐയുടെ കീഴിൽ കൊണ്ടു വരുന്ന തീരുമാനത്തിന് കേന്ദ്രസർക്കാറിൻെറ അംഗീകാരം. ഇതോടെ 5 ലക്ഷം കോടി നിക്ഷേപവും 8 കോടി അക്കൗണ്ടുകളുമുള്ള രാജ്യത്തെ 1540 സഹകരണ ബാങ്കുകൾ ആർ.ബി.ഐയുടെ നിയന്ത്രണത്തിൽ വരും. ഷെഡ്യുൾ ബാങ്കുകൾക്ക് മേലുള്ള ആർ.ബി.ഐയുടെ എല്ലാ നിയന്ത്രണങ്ങളും ഇനി മുതൽ സഹകരണ ബാങ്കുകൾക്കും ബാധകമാവും. കെടുകാര്യസ്ഥത ഒഴിവാക്കി അക്കൗണ്ട് ഉടമകളുടെ താൽപര്യം സംരക്ഷിക്കുകയാണ് തീരുമാനത്തിൻെറ പ്രധാനലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ അർബൻ സഹകരണ ബാങ്കുകളും വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകളുമാണ് ആർ.ബി.ഐ നിയന്ത്രണത്തിൽ വരിക. ഇതോടെ അക്കൗണ്ട് ഉടമകളുടെ പണം പൂർണമായും സുരക്ഷിതമായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ സഹകരണബാങ്കുകൾ ആർ.ബി.ഐക്ക് കീഴിൽ കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. പുതിയ തീരുമാനത്തോടെ സഹകരണ ബാങ്കുകൾക്ക് സി.ഇ.ഒയെ നിയമിക്കുന്നതിലുൾപ്പടെ ആർ.ബി.ഐയുടെ മുൻകൂർ അനുമതി വാങ്ങേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.