കോവിഡ് 19: അണുനാശിനികൾ കിട്ടാക്കനി; വിലയിലും കുതിപ്പ്
text_fieldsന്യൂഡൽഹി: അണുനാശിനി ഉപയോഗിച്ച് കൈകഴുകലാണ് കോവിഡ് 19 ബാധ പടരാതിരിക്കാനുള്ള പ്രധാന മാർഗം. തുമ്മുേമ്പാഴും ചുമക്കുേമ്പാഴും വായ് പൊത്തിപ്പിടിക്കാനും ശേഷം അണുനാശിനി ഉപയോഗിച്ച് കൈകഴുകാനും ഡോക്ടർമാർ നിർദ്ദേശിച ്ചിരുന്നു.
കോവിഡ് -19 രാജ്യമെമ്പാടും പടർന്നതോടെ കൈകഴുകുന്ന അണുനാശിനികൾക്ക് മാർക്കറ്റിൽ വൻ ഡിമാൻഡാണ്. വൻതോതിൽ വിൽപ്പന നടന്നതോടെ വിപണികളിൽ ഇവ കിട്ടാക്കനിയായി. ഡിമാൻഡ് വർധിച്ചതോടെ വിലയും കൂട്ടി.
ലോകത്ത് 60തിൽ അധികം രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ പടർന്നുകഴിഞ്ഞു. ജനുവരി മുതലാണ് ചൈനക്കാരും മറ്റു രാജ്യക്കാരും കൊറോണക്കെതിരെ മുന്നറിയിപ്പ് നൽകി തുടങ്ങിയത്. കൈയും മുഖവുമെല്ലാം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കലാണ് കൊറോണയെ ബാധിക്കാതിരിക്കാനുള്ള പ്രധാന മാർഗമായി ഡോക്ടർമാർ നിർദേശിക്കുന്നത്.
ഉപഭോഗം വർധിച്ചതോടെ ഹാൻഡ്വാഷിൻെറ വിലയും ഇപ്പോൾ റോക്കറ്റ്പോലെ കുതിച്ചു. യു.കെയിൽ മാത്രം 260 ശതമാനമാണ് അണുനാശിനികളുടെ വിൽപ്പന ഉയർന്നത്. യു.എസിൽ ഇത് 73 ശതമാനവും. അണുനാശിനികെള കൂടാതെ എൻ-95 മാസ്കും ഡോക്ടർമാർ കൊറോണ പ്രതിരോധത്തിൻെറ ഭാഗമായി നിർദേശിച്ചിരുന്നു. ഇവയും ഇപ്പോൾ വിപണിയിൽ ലഭ്യമല്ല.
ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഹാൻഡ് വാഷിൻെറ വിൽപന ഫെബ്രുവരിയിൽ ഉയർന്നിരുന്നു. കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്തതുമുതലായിരുന്നു അത്. റീട്ടെയിൽ കടകൾക്ക് പുറെമ ഓൺലൈൻ വിപണന കേന്ദ്രങ്ങളിലും ഇവ ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുകയും നോയിഡയിൽ ഒരു സ്കൂൾ അടച്ചിടുകയും ചെയ്തതോടെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ അണുനാശിനികളും മാസ്കും വൻതോതിൽ വിറ്റുപോയതായും പലയിടങ്ങളിലും ഇവ ലഭ്യമല്ലാതായതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.