കോർപറേറ്റ് കൊള്ള
text_fieldsന്യൂഡൽഹി: ജി.എസ്.ടി സമ്പ്രദായത്തിനു കീഴിൽ സാധന, സേവനങ്ങൾക്ക് നികുതിനിരക്ക് നിശ്ചയിച്ചതിൽ കേന്ദ്ര സർക്കാറും കോർപറേറ്റുകളുമായി ഒത്തുകളി. പുതിയ നികുതിനിരക്കുകൾ വഴി പ്രതിവർഷം ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണ് കണക്കാക്കുന്നത്. ഇതിൽ പകുതി നേരേത്തതന്നെ കണക്കു കൂട്ടിയതാണ്. എന്നാൽ, ബാക്കിവരുന്ന 50,000 കോടിയോളം രൂപ കോർപറേറ്റുകളുടെ കൊള്ളലാഭമായി മാറുകയാണ്.
ശ്രീനഗറിൽ നടന്ന കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ പെങ്കടുത്ത സംസ്ഥാന ധനമന്ത്രി തോമസ് െഎസക് കോർപറേറ്റ് കൊള്ളയിലേക്ക് വഴിതുറക്കുന്ന നിരക്കു നിർണയത്തെക്കുറിച്ച് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. ജി.എസ്.ടി നിരക്കുകൾ താഴ്ത്തി നിശ്ചയിച്ചതുവഴി കേന്ദ്രത്തിന് വരുമാനനഷ്ടം ഉണ്ടാകുമെങ്കിലും ആനുപാതികമായി സാധന-സേവന വില ഗുണഭോക്താക്കളായ ജനങ്ങൾക്ക് കോർപറേറ്റുകൾ കുറച്ചു നൽകില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
ജി.എസ്.ടി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി പങ്കിടുകയാണ് ചെയ്യുന്നത്. പുതിയ നികുതിസമ്പ്രദായം നടപ്പാക്കി ആദ്യ അഞ്ചു വർഷത്തേക്ക് സംസ്ഥാനങ്ങൾക്കുണ്ടാവുന്ന വരുമാന നഷ്ടം കേന്ദ്രം നികത്തിക്കൊടുക്കും. അതുകൊണ്ട് സംസ്ഥാനങ്ങൾക്ക് നഷ്ടമില്ല. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് ജി.എസ്.ടി പൊതുവെ മെച്ചവുമാണ്. എന്നാൽ, നിലവിൽ ഇൗടാക്കിവരുന്നതിനേക്കാൾ കുറഞ്ഞ നിരക്കാണ് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നത്. അതനുസരിച്ച് യഥാർഥത്തിൽ വിപണിയിൽ വില കുറയണം. നികുതികൂടി ചേർന്നതാണ് പരമാവധി വിൽപന വില (എം.ആർ.പി). സർക്കാറിലേക്ക് കോർപറേറ്റുകൾ അടക്കേണ്ട നികുതി ജൂലൈ ഒന്നു മുതൽ കുറയും. എന്നാൽ, ഇപ്പോൾ ഇൗടാക്കിവരുന്ന എം.ആർ.പി കുറക്കാൻ കോർപറേറ്റ് കമ്പനികൾ തയാറാവില്ല. കോർപറേറ്റ് കൊള്ളക്കാണ് ഇതിലൂടെ വഴിതുറക്കുന്നത് -തോമസ് െഎസക് വിശദീകരിച്ചു.
നാലു സ്ലാബുകളായി വിവിധ ഉൽപന്നങ്ങളുടെ നികുതിനിരക്ക് പുനർനിശ്ചയിച്ചതുവഴി മൊത്തത്തിൽ 30-40 ശതമാനത്തോളം നികുതി കുറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. മൊത്തത്തിലുള്ള 1200 ഇനം ഉൽപന്നങ്ങളിൽ ആയിരത്തിനും കേരളം ഇപ്പോൾ 14.5 ശതമാനം നികുതി ഇൗടാക്കുന്നുണ്ട്. എന്നാൽ, കേന്ദ്രവും സംസ്ഥാനവും നികുതിവരുമാനം തുല്യമായി പങ്കിടുന്നതുവഴി 14 ശതമാനം നികുതി കേരളത്തിനു കിട്ടുന്ന ഉൽപന്നങ്ങളുടെ എണ്ണം 200 മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ബാക്കി 1000 ഇനങ്ങൾ 12, 18 ശതമാനം നികുതി ഇൗടാക്കുന്നവയായി മാറി. അതിൽനിന്നുള്ള വരുമാനത്തിെൻറ പകുതി മാത്രമാണ് സംസ്ഥാനത്തിന് യഥാർഥത്തിൽ കിട്ടുക. നിരക്കുവ്യത്യാസം വഴിയുള്ള നേട്ടം കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകുകയുമില്ല.
ഒാരോ ഉൽപന്നത്തിനും ഇേപ്പാൾ ഇൗടാക്കിവരുന്ന നികുതിയുടെ പട്ടിക കേന്ദ്രത്തിെൻറ പക്കലുണ്ടെങ്കിലും സംസ്ഥാനങ്ങൾക്ക് നൽകാൻ തയാറാകുന്നില്ല. ഒാരോ ഉൽപന്നത്തിെൻറയും പരമാവധി വിൽപന വില (എം.ആർ.പി) പരസ്യപ്പെടുത്തണം. നികുതി കുറച്ചതിന് ആനുപാതികമായി വില കമ്പനികൾ കുറക്കുന്നുവെന്ന് കേന്ദ്രം ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ കേന്ദ്രം ഒളിച്ചുകളിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി തങ്ങൾക്ക് നഷ്ടമുണ്ടാക്കുന്നുവെന്ന കമ്പനികളുടെ വാദം തട്ടിപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജി.എസ്.ടി വരുന്നതിനുമുേമ്പ സിമൻറ് കമ്പനികൾ എം.ആർ.പി കൂട്ടുന്നത് തട്ടിപ്പിെൻറ ഒരു മുഖമാണ്. പുകയില ഉൽപന്ന നിർമാതാക്കളായ െഎ.ടി.സി കമ്പനിയുടെ ഒാഹരിമൂല്യം ജി.എസ്.ടി യോഗം കഴിഞ്ഞപ്പോൾ മൂന്നു ശതമാനം വർധിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.