സ്വകാര്യവൽക്കരണം: എയർ ഇന്ത്യയുടെ കടങ്ങൾ എഴുതിതള്ളണമെന്ന് പനാഗരിയ
text_fieldsന്യൂഡൽഹി: എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച ചർച്ചകൾ സജീവമാകുേമ്പാൾ കമ്പനിയുടെ കടങ്ങൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് നീതി ആയോഗ് വൈസ് ചെയർമാൻ അരവിന്ദ് പനാഗരിയ. കടങ്ങൾ എഴുതി തള്ളുന്നത് നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള ബുദ്ധിപരമായ നടപടിയായിരിക്കുമെന്ന് പനാഗരിയ അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച് നടപടികൾ പൂർത്തിയാക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യയുടെ വിൽപ്പനയോട് സ്വകാരകമ്പനികൾ അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
വ്യോമയാന മന്ത്രി ജയന്ത് സിൻഹയുടെ അടുത്തിടെ അറിയിച്ചത് 48,876.81 കോടിയുടെ കടമാണ് എയർ ഇന്ത്യക്ക് ഉള്ളതെന്നാണ്. ഇതിൽ വിമാനങ്ങൾ വാങ്ങുന്നതിനായി 17,359.77 കോടിയും പ്രവർത്തനത്തിനായി 31,517.04 കോടിയും വായ്പയെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.