രാജ്യത്ത് ഏല്ലാവർക്കും വൈദ്യുതി; പുതിയ പ്രഖ്യാപനങ്ങളുമായി മോദി
text_fieldsന്യൂഡൽഹി: രാജ്യം സാമ്പത്തികമാന്ദ്യത്തിെൻറ പിടിയിലമർന്നിരിക്കെ ന്യൂഡൽഹിയിൽ ചേർന്ന ബി.െജ.പി ദേശീയ നിർവാഹക സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് അംഗീകരിച്ച നിർവാഹക സമിതി, പക്ഷേ ഇൗ വിഷയം പ്രധാന ചർച്ചയാക്കാൻ തയാറായില്ല. പകരം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് കടുത്ത വിമർശനങ്ങൾ അഴിച്ചുവിടുകയും ചെയ്തു.
രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് സ്ഥിരീകരിച്ചത്. സ്വകാര്യ നിക്ഷേപം കുറഞ്ഞതും ബാങ്കുകൾക്ക് സാമ്പത്തിക വളർച്ചെയ പിന്തുണക്കാൻ കഴിയാത്തതുമാണ് സമ്പദ്ഘടനയെ ബാധിച്ചതെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതുമൂലം നിർമാണ മേഖലയിലുണ്ടായ ഇടിവാണ് മാന്ദ്യത്തിന് കാരണം. എന്നാൽ, സേവനമേഖല മെച്ചപ്പെട്ടതായി മന്ത്രി അവകാശപ്പെട്ടു.
രാഹുൽ ഗാന്ധി വിദേശത്ത് മോദിക്കെതിരെ നടത്തിയ പ്രസംഗത്തിെൻറ നിഴലിലായിരുന്നു താൽക്കത്തോറ സ്റ്റേഡിയത്തിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ പ്രസംഗങ്ങൾ. സർക്കാറിനെതിരെ ഒരു ആരോപണവും ഉന്നയിക്കാനില്ലാത്തതുകൊണ്ടാണ് പരുക്കൻ ഭാഷ പ്രതിപക്ഷം ഉപയോഗിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച മോദി, അഴിമതിയുടെ പ്രയോജനം പറ്റാൻ തനിക്ക് ബന്ധുക്കളില്ലെന്ന് രാഹുലിനുനേരെ ഒളിയെമ്പയ്തു. ആരെങ്കിലും അഴിമതിയുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടാൽ അവരെ വെറുതെവിടുന്ന പ്രശ്നമില്ലെന്നും അതിനെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ യു.പി.എ സർക്കാർ ഒരു നടപടിയുമെടുത്തില്ലെന്നും സ്വാഭാവികമായും തങ്ങൾ നടപടിയെടുക്കുേമ്പാൾ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാകുമെന്നും മോദി പറഞ്ഞു. ദേശീയ നിർവാഹക സമിതിയിൽ പെങ്കടുത്ത 13 മുഖ്യമന്ത്രിമാരും ആറ് ഉപമുഖ്യമന്ത്രിമാരും 1500 എം.എൽ.എമാരും 334 എം.പിമാരും ബി.ജെ.പിക്ക് രാജ്യത്തുള്ള സ്വീകാര്യതയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാന്ദ്യത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ സർക്കാറുകളേക്കാൾ ശക്തമായ സമ്പദ്ഘടനയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിേൻറതെന്ന് അമിത് ഷാ പറഞ്ഞു. 2,500 പ്രതിനിധികൾ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.