കരുത്തു നേടാം, അനുഭവങ്ങളിലൂടെ...
text_fields(മുഹമ്മദ് മദനി,
ചെയർമാൻ, എ.ബി.സി ഗ്രൂപ്)
ഏറ്റവും കഠിനമായ ഇൗ ലോക്ഡൗൺകാ ല അനുഭവം ഭാവിയിലേക്കുള്ള യാത്രയിൽ മുതൽക്കൂട്ടാവുമെന്ന് തന്നെയാണ് എ.ബി.സി ഗ്രൂപ് ചെയർമാൻ മുഹമ്മദ് മദനി വിശ്വസിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള മുഴുവൻ സമയ ജീ വിതം വീട്ടിനുള്ളിൽ പുതിയ രസതന്ത്രം രൂപപ്പെടുത്തി. ബിസിനസ് രംഗത്തും ഇപ്പോഴത്തെ പ്രായോഗിക അനുഭവം പ്രയോജനപ്പെടുത്താനാവും. നോട്ടു നിരോധവും ജി.എസ്.ടിയും ഇന്ത്യക്കും പ്രളയം കേരളത്തിനും മാത്രമാണ് പ്രതിസന്ധിയായത്.
എന്നാൽ, കോവിഡ് എല്ലാ അതിരുകളും ഭേദിച്ചു. ഇത് ബാധിക്കാത്ത ആരുമില്ല. അതുകൊണ്ടു തന്നെ, അതിജീവനം ഉണ്ടായേ തീരൂ. അതുണ്ടാവുക തന്നെ ചെയ്യും. അതിന് ഇപ്പോഴത്തെ നെഗറ്റീവ് അനുഭവങ്ങളെ പോസിറ്റീവായി ഉപയോഗിക്കാനാവണം. വർക്ക് അറ്റ് ഹോം എന്നത് ഞാൻ ഇതുവരെ ആലോചിച്ച കാര്യമല്ല. എന്നാൽ ഇനി, ഞാനും എെൻറ സ്ഥാപനവും ഇതെങ്ങനെ ഗുണപരമായി ഉപയോഗിക്കാം എന്നു ചിന്തിക്കും. അതുപോലെ സാമൂഹിക അകലം പാലിക്കുന്നതും ഭാവിയിൽ ഉപയോഗപ്പെടുത്താമോ എന്ന് ആലോചിക്കണം.
ഇപ്പോഴത്തെയും ഇനി വരാനിരിക്കുന്ന പ്രതിസന്ധിയേയും മറികടക്കാൻ പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തേണ്ടി വരും. നമ്മൾ ഇൗ അതിജീവന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നത് നല്ല കാലത്തല്ല, ഏറ്റവും മോശം കാലത്താണ്. അതുകൊണ്ടു തന്നെ അതിനു കരുത്തു കൂടും. മുമ്പ് വീട്ടിലും കുടുംബത്തോടൊപ്പവുമാണ് ഏറ്റവും കുറച്ച് സമയം വിനിയോഗിച്ചത്. ഇപ്പോൾ മുഴുവൻ സമയവും വീട്ടിലും കുടുംബത്തോടൊപ്പവുമാണ്. ജീവനക്കാർക്കും ഞങ്ങൾ ക്ലാസെടുക്കുകയും അവർക്ക് ക്വിസ് നടത്തുകയും ചെയ്തു. അവരെ പഠിപ്പിക്കാനും അവർക്ക് പഠിക്കാനുമുള്ള അവസരമായും ഇതിനെ കണ്ടു. അത്തരത്തിൽ ഇൗ അനുഭവത്തെ ഒരു പാഠമായും ഇൗ കാലത്തെ പഠന കാലവുമായി കണ്ടാൽ അതിെൻറ കരുത്തിലൂടെ നമുക്ക് അതിജീവിക്കാനാവുമെന്ന ഉറപ്പാണ് മുഹമ്മദ് മദനിക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.