കോവിഡ്: ബാങ്കിലും എ.ടി.എമ്മിലും ജാഗ്രത പേരിന് മാത്രം
text_fieldsതൃശൂർ: കോവിഡ് 19 ജാഗ്രതയും മുൻകരുതലുമായി നീങ്ങുേമ്പാൾ എന്ത് ചെയ്യുമെന്നറിയാ ത്ത പ്രതിസന്ധിയിൽ ബാങ്കുകൾ. ശാഖ അടച്ചിടാനോ ഇടപാടുകാരെ നിയന്ത്രിക്കാനോ കഴിയില് ല. എ.ടി.എമ്മുകളിൽ നിയന്ത്രണവുമില്ല. ഡിജിറ്റൽ ഇടപാടിന് നിർദേശിക്കണമെന്നല്ലാത െ റിസർവ് ബാങ്കിനും ഒന്നും പറയാനില്ല. ഫലത്തിൽ മുൻകരുതലുകൾ ഇല്ലാതെ കോവിഡിന് മുന ്നിൽ തുറന്ന് കിടക്കുകയാണ് ബാങ്ക് ശാഖകളും എ.ടി.എമ്മുകളും.
മിക്ക എ.ടി.എമ്മുകൾക്കും ജാഗ്രത ഓർമിപ്പിക്കാൻ കാവൽക്കാരില്ല. എ.ടി.എം കേന്ദ്രത്തിൽ സാനിറ്റൈസർ വെക്കാനാണ് നിർദേശം. അപൂർവമായാണ് പാലിച്ചത്. എന്നാൽ കൈ കഴുകുന്നവരുടെ എണ്ണം കുറവാണ്. എല്ലാ എ.ടി.എമ്മും ടച്ച് സ്ക്രീനാണ്. കൈയുറയിട്ട് തൊട്ടാൽ പ്രവർത്തിക്കില്ല. നഗ്നമായ വിരൽതന്നെ വേണം. പുറത്തെടുക്കുന്ന പണം ഏതെല്ലാം കൈകളിലൂടെ വന്നതാണ് എന്നറിയില്ല.
കരുതലുള്ള പണമാണ് എ.ടി.എമ്മിൽ നിക്ഷേപിക്കുന്നതെന്നും അത് കോവിഡ് പ്രതിസന്ധിക്ക് മുമ്പ് എത്തിയതായതിനാൽ പ്രശ്നമില്ലെന്നും ഒരു ബാങ്കിെൻറ എ.ടി.എം ചാനൽ മാനേജർ ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാൽ, കോവിഡ് ബാധിത മേഖലയിൽനിന്നുള്ള എ.ടി.എമ്മിലേക്ക് പണമെത്താൻ അധിക സമയമൊന്നും വേണ്ടെന്ന് ഒരു ബാങ്കിങ് സംഘടനാ നേതാവ് ചൂണ്ടിക്കാട്ടി. പ്രവാസികൾ സുരക്ഷാ പരിശോധന കഴിഞ്ഞാണ് നാട്ടിൽ എത്തുന്നതെങ്കിലും ആദ്യം സമീപിക്കുന്ന സ്ഥലങ്ങളിലൊന്ന് ബാങ്കാണ്. അവരോട് നിയന്ത്രണം പറയാനാവില്ല. എണ്ണം പരിമിതപ്പെടുത്താനും സാധ്യമല്ല.
ജീവനക്കാർ, പ്രത്യേകിച്ച് കാഷ് കൗണ്ടറുകളിലുള്ളവർ മാസ്കും കൈയുറയും ധരിച്ച് ഇരിക്കുകയും ഇടക്ക് കൈകഴുകുകയും ചെയ്യുന്നുണ്ടെന്ന് ഒരു സ്വകാര്യ മേഖലാ ബാങ്ക് ഓഫിസർ പറഞ്ഞു. ഇടപാടുകാരോടും ചെയ്യാൻ പറയാമെന്നല്ലാതെ നിർബന്ധിക്കാനാവില്ല. ഇടപാടുകാരും ആശങ്കയോടെയാണ് വരുന്നത്. അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.