ഇന്ത്യയെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ആഘാതമെന്ന് ലോകബാങ്ക്
text_fieldsവാഷിങ്ടൺ: നടപ്പു സാമ്പത്തിക വർഷം ഇന്ത്യക്ക് ഒട്ടും ശോഭനമായിരിക്കില്ലെന്ന് ലോകബാ ങ്കിെൻറ മുന്നറിയിപ്പ്. 1991 ൽ സാമ്പത്തിക ഉദാരീകരണം നടപ്പാക്കിയ ശേഷമുള്ള ഏറ്റവും കുറ ഞ്ഞ വളർച്ചയാണ് കോവിഡ് രാജ്യത്ത് സൃഷ്ടിക്കാൻ പോകുന്നതെന്നും ബാങ്ക് വിലയിരുത്തുന്നു.
2020-21 ൽ 1.5 ശതമാനം മുതൽ 2.8 ശതമാനം വരെയാണ് കണക്കാക്കുന്ന വളർച്ച. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വളർച്ച മുരടിച്ചു നിൽക്കുന്ന സമയത്താണ് കോവിഡ് വരുന്നത്. അതിനെ നേരിടാൻ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സർവമേഖലയും അടഞ്ഞു. അതോടെ ആഭ്യന്തര ഉൽപാദനവും ഡിമാൻറും ഇടിഞ്ഞു. ഇതാണ് വളർച്ച കുറയാൻ കാരണം.
കോവിഡ് പ്രതിസന്ധി അയയുകയും ഉത്തേജന പാക്കേജ് ഗുണമുണ്ടാക്കുകയും ചെയ്താൽ 2021-22ൽ അഞ്ചു ശതമാനം വളർച്ച നേടാൻ രാജ്യത്തിനാകുമെന്നും ലോകബാങ്ക് കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.