13.5 കോടി പേർക്ക് തൊഴിൽ നഷ്ടപ്പെടും, 12 കോടി ജനങ്ങൾ പട്ടിണിയിലും
text_fieldsന്യൂഡൽഹി: കോവിഡ് 19ഉം ലോക്ഡൗണും വരുത്തിവെച്ച സാമ്പത്തികപ്രതിസന്ധിയിൽ രാജ്യത്ത് തൊഴിൽ നഷ്ടപ്പെടുക 13.5 കോടി പേർക്ക്. 12 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടും. ഇത് രാജ്യത്തിൻെറ വരുമാനത്തിനെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അന്താരാഷ്ട്ര മാനേജ്മെൻറ് കൺസൽട്ടിങ് കമ്പനിയായ അർതർ ഡി ലിറ്റിലിൻെറ റിേപ്പാർട്ടിൽ പറയുന്നു. തൊഴിൽ നഷ്ടവും ദാരിദ്ര്യവും പ്രതിശീർഷ വരുമാനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തും. ഇത് ആഭ്യന്തര വളർച്ച നിരക്കിനെ സ്വാധീനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി 25 ലക്ഷം േകാടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പാക്കേജ് തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പച്ചപിടിപ്പിക്കില്ലെന്നാണ് വിലയിരുത്തൽ.
രാജ്യം രണ്ട് സാമ്പത്തിക പ്രതിസന്ധിയും വീണ്ടെടുക്കലുമായിരിക്കും നേരിടേണ്ടിവരിക. ഡബ്ല്യൂ ആകൃതിയിലുള്ള സാമ്പത്തിക ആഘാതവും വീണ്ടെടുക്കലുമായിരിക്കും രാജ്യം നേരിടേണ്ടിവരുമെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് മൂലം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 35 ശതമാനമായി ഉയരും. 13.5 കോടി ജനങ്ങൾക്ക് ഇതിനകം തന്നെ കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ തൊഴിലില്ലാത്തവരുടെ എണ്ണം 17.4 കോടി ആകുമെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് 19 നെ തുടർന്ന് കുടിയേറ്റ െതാഴിലാളികൾക്കും ദിവസക്കൂലിക്കാർക്കും വരുമാനം നിലച്ചു. ജനങ്ങളുടെ കൈയിലേക്ക് പണം നേരിട്ട് എത്താതായി. അതേസമയം വരവില്ലാതെ ചെലവിനെ നേരിടേണ്ട സ്ഥിതിയും കൈവന്നു. ഇത് ദരിദ്രവിഭാഗങ്ങളെ കൊടും പട്ടിണിയിലേക്ക് തള്ളിവിടുമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.