Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോവിഡിന്​ ശേഷം...

കോവിഡിന്​ ശേഷം പട്ടിണി മരണമോ?

text_fields
bookmark_border
narendra-modi
cancel

കോവിഡ്​ 19 വൈറസ്​ ബാധയെ പ്രതിരോധിക്കുന്നതിനായി 21 ദിവസത്തെ ലോക്​ഡൗണാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ് യാപിച്ചത്​. ലോക്​ഡൗൺ തീരുമാനം പുറത്ത്​ വന്നതിന്​ ശേഷവും വൈറസ്​ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായില്ല. തുടർന്ന് ​ ലോക്​ഡൗൺ മെയ്​ മൂന്ന്​ വരെ നീട്ടാൻ നരേന്ദ്രമോദി സർക്കാർ തീരുമാനിച്ചു. ഈ തീരുമാനത്തിലേക്ക്​ എത്തുന്നതിന്​ മുമ്പ്​ പല റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ പരിഗണിച്ചിരുന്നു. അതിലൊരു റിപ്പോർട്ട്​ ലോക്​ഡൗൺ പിൻവലിച്ചാലുണ ്ടാവുന്ന സാമ്പത്തിക ആഘാതത്തെ കുറിച്ചായിരുന്നു. ഈ റിപ്പോർട്ടിൽ സമ്പദ്​വ്യവസ്ഥയിൽ ശരിയായ ഇടപ്പെടലുണ്ടായില്ല െങ്കിൽ ലോക്​ഡൗണിന്​ ശേഷം പട്ടിണി മരണം രാജ്യത്ത്​ ഉണ്ടാവാനുള്ള സാഹചര്യമാണ്​ നില നിൽക്കുന്നതെന്ന്​ ചൂണ്ടിക് കാട്ടുന്നു. വൈറസ്​ ബാധയെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ ലോക്​ഡൗൺ അതിനേക്കാൾ വലിയ പ്രതിസന്ധിയാവും പിന്നീ ട്​ സൃഷ്​ടിക്കുകയെന്ന സൂചനകളാണ്​ പുറത്ത്​ വരുന്നത്​.

21 ദിവസത്തേക്ക്​ ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക്​ഡൗൺ മാത്രം സമ്പദ്​വ്യവസ്ഥയിൽ 7.4 ലക്ഷം കോടിയുടെ നഷ്​ടമുണ്ടാക്കുമെന്നാണ്​ ആദ്യഘട്ട വിലയിരുത്തൽ. ഇത്​ മൂലം സമ്പദ്​വ്യവസ്ഥയിലെ 70 ശതമാനം പ്രവർത്തനങ്ങളും നിലച്ചു. അവശ്യവസ്​തുക്കളും സേവനങ്ങളും മാത്രമാണ്​ ലഭ്യമായിട്ടുള്ളത്​​. പ്രതിദിനം 35,000 കോടിയുടെ നഷ്​ടമാണ് ലോക്​ഡൗൺ മൂലം​ സമ്പദ്​വ്യവസ്ഥയിലുണ്ടാവുക. ട്രാൻസ്​പോർട്ട്​, ഹോട്ടൽ, റിയൽ എസ്​റ്റേറ്റ്​ തുടങ്ങി എല്ലാ മേഖലകളും ലോക്​ഡൗണിൻെറ കയ്​പു രുചിയറിയും.

ഇത്​ സമ്പദ്​വ്യവസ്ഥയിലെ സംഘടിത മേഖലയിൽ മാത്രമുണ്ടായ നഷ്​ടങ്ങളുടെ കണക്കാണ്​. എന്നാൽ, ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ ന​ട്ടെല്ലായ കോടിക്കണക്കിന്​ ആളുകൾ പണിയെടുക്കുന്ന അസംഘടിത മേഖലയിൽ ലോക്​ഡൗൺ സൃഷ്​ടിക്കാൻ പോകുന്ന ആഘാതത്തെ കുറിച്ചുള്ള കൃത്യമായ കണക്കുകൾ പോലും കേന്ദ്രസർക്കാറിൻെറ കൈവശമില്ലെന്നാണ്​ യാഥാർഥ്യം. 2016ലെ നോട്ട്​ നിരോധനമായിരുന്നു അസംഘടിത തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്​ടിച്ചത്​. മാസങ്ങളോളം ഈ തീരുമാനം മേഖലയെ വേട്ടയാടി.

സമാനമായ സാഹചര്യമാണ്​ ലോക്​ഡൗണും അസംഘടിത തൊഴിൽ മേഖലയിൽ സൃഷ്​ടിക്കുന്നത്​. 40 ദിവസത്തെ ലോക്​ഡൗൺ തീർന്നാലും മേഖല കരകയറണമെങ്കിൽ ദിവസങ്ങൾ കഴിയേണ്ടി വരും. അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും അന്ന​ന്നത്തെ വേതനം ​കൊണ്ട്​ ജീവിക്കുന്നവരാണ്​. ലോക്​ഡൗൺ കാലത്ത്​ വരുമാനം ഇല്ലാതാവുന്നതോടെ ഇവരിലെ പല കുടുംബങ്ങളും പട്ടിണിയിലേക്ക്​ എറിയപ്പെടുമെന്നതിൽ സംശയമില്ല. സർക്കാറിൻെറ പൊതുവിതരണ സംവിധാനത്തിലൊന്നും ഉൾപ്പെടാത്ത നിരവധി പേർ അസംഘടിത മേഖലയിൽ പണിയെടുക്കുന്നുണ്ട്​. ഭക്ഷ്യധാന്യമുൾപ്പടെ സർക്കാർ നൽകുന്ന ആനുകൂല്യങ്ങളൊന്നും ഇവരെ തേടിയെത്താറില്ല.

അടച്ചിടൽ പ്രഖ്യാപിച്ചയുടൻ ചരക്ക്​ നീക്കത്തിന്​ തടസമുണ്ടാവില്ലെന്ന്​ പ്രധാനമന്ത്രി നരേ​ന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ ഒരു രാത്രി ജീവിതം അനിശ്​ചിതത്വത്തിലായ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കാര്യത്തിൽ മോദി മൗനം പാലിച്ചു. അതാണ്​ പിന്നീട്​ ഡൽഹി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന്​ പട്ടിണി ഭയന്ന്​ അന്തർ സംസ്ഥാന തൊഴിലാളികൾ പലായനം ചെയ്യാനുള്ള കാരണം​. കോവിഡിനേക്കാളും സർക്കാറും പൊലീസും സൃഷ്​ടിക്കുന്ന നിയന്ത്രണങ്ങളേക്കാളും അവർ ഭയപ്പെട്ടത്​ പട്ടിണിയേയിരുന്നു. സ്വന്തം നാടുകളിലെത്തിയെങ്കിലും ഓരോ ദിവസവും ഇവർ തള്ളി നീക്കുന്നത്​ ബുദ്ധിമുട്ടിയാവാം. വരും ദിവസങ്ങളിൽ സാമ്പത്തികമായ അസ്ഥിരതയും പട്ടിണിയും ഇവർക്ക്​ ഭീതിയുണ്ടാക്കിയേക്കും.

ലോക്​ഡൗൺ പ്രഖ്യാപിക്കു​േമ്പാൾ തന്നെ ഉയർന്ന പ്രധാന ആവശ്യം രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക്​ ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നതായിരുന്നു. പക്ഷേ, ഇതിന്​ ശേഷം അവതരിപ്പിച്ച രണ്ട്​ പാക്കേജുകളിൽ കേന്ദ്രസർക്കാർ കാര്യമായി പരിഗണിച്ചത്​ ഇന്ത്യൻ മധ്യവർഗത്തെ മാത്രമായിരുന്നു. ഏറ്റവും അവസാനം ആർ.ബി.ഐ നടത്തിയ പ്രഖ്യാപനവും അവരെയാണ്​ ലക്ഷ്യം വെക്കുന്നത്​. പല സംസ്ഥാന സർക്കാറുകളും അടിസ്ഥാന ജനവിഭാഗങ്ങളെ പട്ടിണിയിൽ നിന്ന്​കരകയറ്റാനുള്ള പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതിന്​ ഉത്തരവാദിത്തമുള്ള കേന്ദ്രസർക്കാറിൽ നിന്ന്​ ഈ രൂപത്തിലുള്ള ഇടപെടൽ ഉണ്ടാവുന്നില്ലെന്നാണ്​ യാഥാർഥ്യം.

യുറോപ്യൻ രാജ്യങ്ങളിലോ യു.എസിലോ ഉണ്ടാക്കിയ പോലൊരു ആഘാതം ഇന്ത്യയിൽ കോവിഡ്​ ഇതുവരെ സൃഷ്​ടിച്ചിട്ടില്ല. അതിന്​ ഇന്ത്യ പ്രഖ്യാപിച്ച ലോക്​ഡൗണിന്​ പങ്കു​ണ്ടെന്നതും സംശയമില്ലാത്ത കാര്യമാണ്​. എന്നാൽ, ഇന്ത്യയുടെ ആത്​മാവ്​ സ്ഥിതി ചെയ്യുന്നുവെന്ന്​ പറയുന്ന ഗ്രാമങ്ങളിൽ സ്ഥിതി എന്താണെന്നുള്ളത്​ ഇനിയും പുറത്ത്​ വരേണ്ടിയിരിക്കുന്നു. പട്ടിണി ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പിടികൂടിയിട്ടുണ്ടാവുമെന്നത്​ ഉറപ്പാണ്​. വരും ദിവസങ്ങളിലെങ്കിലും ഈ ഗ്രാമങ്ങളിലേക്ക്​ നരേന്ദ്രമോദി ഭരിക്കുന്ന കേന്ദ്രസർക്കാറിൻെറ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ ലോക്​ഡൗണിന്​ ശേഷണം പട്ടിണി മരണങ്ങളായിരിക്കും കോവിഡ്​ പ്രതിസന്ധിക്ക്​ ശേഷം രാജ്യത്തെ കാത്തിരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newscorona viruscovid 19
News Summary - Covid 19 impact-Business news
Next Story