എല്ലാം ശരിയാവും, ലോകം മുന്നോട്ടുപോകും
text_fields(ജോയ് ആലൂക്കാസ് ചെയർമാൻ, ജോയ് ആലൂക്കാസ് ജ്വല്ലറി)
ജോയ് ആലൂക്കാസ് ജ്വല ്ലറി ചെയർമാൻ ജോയ് ആലൂക്കാസ് മുമ്പും ഇതുപോലെയൊരു ‘ലോക്ഡൗണി’ലായിട്ടുണ്ട്. 12 വർ ഷം മുമ്പ് ലണ്ടനിലായിരുന്നു അത്. വിസ പ്രശ്നത്തെത്തടുർന്ന് 40 ദിവസമാണ് അന്ന് അദ്ദേ ഹത്തിന് അവിടെ താമസിക്കേണ്ടി വന്നത്. അവിടെ വീടുള്ളതുകൊണ്ട് പ്രശ്നമൊന്നുമുണ്ടായില്ല. പുറത്തുപോകുന്നതിനും തടസ്സമില്ലായിരുന്നു. എങ്കിലും വീട്ടിൽതന്നെയിരുന്നു. മുൻ അനുഭവം ഉണ്ടായിരുന്നതുകൊണ്ട് സ്വന്തം നാട്ടിലെ ഇൗ വീട്ടിലിരിപ്പ് അദ്ദേഹത്തിന് പുതുമയല്ല. അതിനാൽത്തന്നെ കുറച്ചൂകൂടി സർഗാത്മകമാക്കിയിട്ടുണ്ട് ഇത്തവണ. തൃശൂർ ശോഭാ സിറ്റിയിലെ വീടിെൻറ ടെറസിലെ പച്ചക്കറി കൃഷി, ഭാര്യ ജോളിക്ക് അടുക്കളയിൽ ഒരു സഹായം ഇതൊക്കെയാണ് പുതുമകൾ. ടേബിൾ ടെന്നീസ്, സിനിമ കാണൽ പുറമേ.
ലോക്ഡൗൺ പ്രതിസന്ധി ഒരു വർഷത്തോളം തുടരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. മൂന്നു മാസത്തേക്ക് തയാെറടുപ്പ് നടത്തിയിട്ടുണ്ട്. ലണ്ടനിലും അമേരിക്കയിലും മൂന്നു മാസം കഴിഞ്ഞേ ഒൗട്ട്ലറ്റുകൾ തുറക്കാനാവൂ. മറ്റിടങ്ങളിൽ വ്യക്തതയില്ല. വിദേശങ്ങളിൽ ഉൾപ്പെടെ ബിസിനസ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ ഏതാണ്ടെല്ലാം വാടകക്കെട്ടിടത്തിലാണ്.
കട അടച്ചിരിക്കുകയാണെങ്കിലും വാടക കൃത്യമായി കൊടുക്കണം. കടകൾ അടച്ചതിെൻറ പേരിൽ വിദേശികൾ ഉൾപ്പെടെ എണ്ണായിരത്തോളം ജീവനക്കാർക്കും ശമ്പളം മുടക്കിയിട്ടില്ല. ഇതൊക്കെ മുമ്പിലുള്ള പ്രതിസന്ധികളാണ്. ലോക്ഡൗൺ കഴിഞ്ഞതുകൊണ്ട് പ്രശ്നങ്ങൾ തീരുകയുമില്ല. ട്രെയിൻ, വിമാന യാത്ര സൗകര്യങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്നതോടെ വിദേശികളുടെയും സ്വദേശികളുടെയും വരവും പോക്കും കൂടും. ഇൗ സമയത്ത് അതും പ്രശ്നമാണ്. പുനരുദ്ധാരണം വളരെ സൂക്ഷിച്ച് മാത്രം ചെയ്യേണ്ട കാര്യമാണ്. വരുമാനം കുറയും. തൊഴിലില്ലായ്മ കൂടും. എങ്കിലും നമുക്ക് നല്ലതിനുവേണ്ടി ആഗ്രഹിക്കാം. എല്ലാം ശരിയാവും, ലോകം മുന്നോട്ടുതന്നെ പോകും -ജോയ് ആലൂക്കാസിന് ശുഭ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.