Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോവിഡ്​ 19: വ്യോമയാന...

കോവിഡ്​ 19: വ്യോമയാന മേഖലയിൽ 11,900 കോടിയു​െട രക്ഷാപദ്ധതി വരുന്നു

text_fields
bookmark_border
flight
cancel

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ പ്രതിസന്ധിയിലായ വ്യോമയാന മേഖലക്കായി കേന്ദ്രസർക്കാറി​​െൻറ രക്ഷാപദ്ധതി വരുന്നു. 11,900 കോടിയുടെ പാക്കേജ്​ സർക്കാർ നടപ്പാക്കാനൊരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​. വ്യാപകമായി സർവീസ്​ റദ്ദാക്കേണ്ടി വന്നതിനെ തുടർന്ന്​ കടുത്ത പ്രതിസന്ധിയാണ്​ വ്യോമയാന മേഖല അഭിമുഖീകരിക്കുന്നത്​.

വ്യോമയാന മേഖലയിൽ ചുമത്തുന്ന നികുതികൾ എടുത്തുകളയാനാണ്​ ധനകാര്യമന്ത്രാലയത്തി​​െൻറ തീരുമാനം. ഇന്ധനികുതി ഉൾപ്പടെ താൽക്കാലികമായി എടുത്ത്​ കളയുമെന്നാണ്​ സൂചന. കോവിഡ്​ 19 വൈറസ്​ ബാധ നിയന്ത്രണത്തിലാവുന്നത്​ വരെയാവും ഇളവ്​ അനുവദിക്കുക. നികുതി പലിശയില്ലാതെ നൽകുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും.

കോവിഡ്​ 19 വൈറസ്​ ബാധമൂലം ഗോ എയർ, വിസ്​താര എന്നീ കമ്പനികൾ അന്താരാഷ്​ട്ര റൂട്ടുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. ബജറ്റ്​ എയർലൈനായ ഇൻഡിഗോയും കടുത്ത പ്രതിസന്ധിയാണ്​ അഭിമുഖീകരിക്കുന്നത്​. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുമെന്നാണ്​ ഇൻഡിഗോ വ്യക്​തമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsBailout Package
News Summary - Covid 19 virus issue-Business news
Next Story