അടിസ്ഥാന സൗകര്യ മേഖലയിലെ ക്രഡിറ്റ് വളർച്ചയിൽ കുറവെന്ന് ആർ.ബി.െഎ
text_fieldsന്യൂഡൽഹി: അടിസ്ഥാന സൗകര്യമേഖലയിലെ വികസനത്തെ മുൻ നിർത്തി സാമ്പത്തിക വ്യവസ്ഥയിലെ തകർച്ച മറികടക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിന് തിരിച്ചടി. അടിസ്ഥാന സൗകര്യ മേഖലയിലെ ക്രഡിറ്റ് വളർച്ച കുറവാണെന്നാണ് ആർ.ബി.െഎയുടെ പുതിയ റിപ്പോർട്ട്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ക്രഡിറ്റ് വളർച്ച പത്തു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും റിപ്പോർട്ടിലുണ്ട്.
ബാങ്കുകൾ അടിസ്ഥാനസൗകര്യവികസന മേഖലക്ക് നൽകുന്ന കടത്തിെൻറ അളവിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലക്ക് നൽകുന്ന കടം 2016 മാർച്ചിൽ 9,64,800 കോടിയായിരുന്നു ഇതാണ് 9,00,700 കോടിയായി കുറഞ്ഞത്. വൈദ്യുതി, റോഡ് തുടങ്ങിയ സെക്ടറുകളിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡിസംബർ മാസത്തിൽ കേന്ദ്ര റോഡ് വികസന വകുപ്പ് മന്ത്രി മൻസുക് മൻഡാവിയ കഴിഞ്ഞ വർഷം 15,000 കിലോ മീറ്റർ റോഡ് വികസനം ലക്ഷ്യമിട്ടതിൽ 3,591 കിലോ മീറ്റർ മാത്രമേ പൂർത്തീകരിക്കാൻ സാധിച്ചുള്ളു എന്ന് രാജ്യസഭയിൽ അറിയിച്ചിരുന്നു. ഇതിൽ നിന്നെല്ലാം രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പിന്നോക്കാവസ്ഥ മനസിലാക്കുവന്നതാണെന്നാണ് ഇൗ മേഖലയില പ്രവർത്തിക്കുന്ന വിദഗ്ധരുടെ അഭിപ്രായം. രാജ്യത്ത് വളർച്ചയുണ്ടാകാൻ അടിസ്ഥാന സൗകര്യ മേഖലയിൽ വികസനമുണ്ടാകണമെന്ന് ബുധനാഴ്ച ലോകബാങ്ക് പുറത്ത് വിട്ട റിപ്പോട്ടിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.