നോട്ടുകൾ പിൻവലിക്കൽ: വാതുവെപ്പുകാർക്കും തിരിച്ചടി
text_fieldsമുംബൈ: നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം ഇന്ത്യയിലെ സാധാരണ ജനങ്ങളെ മാത്രമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വൻ തുകകൾ വാതുവെച്ച മാഫിയക്ക് ഇത് സൃഷ്ടിച്ച പ്രതിസന്ധി ചില്ലറയല്ല.
ചൊവ്വാഴ്ച രാത്രിയാണ് നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ബുധനാഴ്ചത്തെ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കോടികളുടെ വാതുവെപ്പ് നടന്നിരുന്നു. ഭൂരിപക്ഷം ആളുകളും ഹിലരി ജയിക്കുമെന്നാണ് വാതുവെച്ചിരുന്നത്. എന്നാൽ ട്രംപ് ജയിച്ചതോടെ വാതുവെപ്പുകാർക്ക് വൻതുക ലഭിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ നോട്ടുകളുടെ നിരോധനം വന്നതോടെ വാതുെവപ്പിലൂടെ ലഭിച്ച കോടികണക്കിന് രൂപ വെറും കടലാസ് കഷ്ണത്തിന് തുല്യമായി. ട്രംപ് ജയിക്കുമെന്ന് പ്രവചിച്ചവർക്ക് വാതുവെച്ച തുക തിരിച്ചു നൽകാനും വാതുവെപ്പുകാർക്ക് കഴിയാതെയായി.
നോട്ടുകൾ പിൻവലിച്ച തീരുമാനം തൽക്കാലത്തേക്കെങ്കിലും വാതുെവപ്പ് മാഫിയയെ പ്രതിസന്ധിയിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. വാതുവെപ്പുകാരുടെ ഭൂരിപക്ഷം ഇടപാടുകളും നടക്കുന്നത് നോട്ടുകൾ ഉപയോഗിച്ചാണ്. ഇതാണ് അവർക്ക് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.