കറൻസിരഹിത ഇന്ത്യ: ബാങ്കുകൾ എ.ടി.എമ്മുകൾ കുറക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യം കറൻസിരഹിത പണമിടപാടിലേക്ക് മാറുകയാണെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകൾ നഗരപ്രദേശങ്ങളിലെ എ.ടി.എമ്മുകൾ അടച്ചുപൂട്ടുന്നു. ഇൗ വർഷം ജൂണിനും ആഗസ്റ്റിനുമിടയിൽ 358 എ.ടി.എമ്മുകളാണ് നിർത്തലാക്കിയത്. ഇത് നിലവിലുള്ള എ.ടി.എമ്മുകളുടെ 0.16 ശതമാനം മാത്രമാണെങ്കിലും കഴിഞ്ഞ നാലുവർഷത്തെ കണക്കുകൂടി പരിശോധിക്കുേമ്പാൾ വൻതോതിൽ കുറവുവന്നതായി കാണാം. 16.4 ശതമാനമാണ് ഇക്കാലയളവിൽ അടച്ചുപൂട്ടിയത്. അതേസമയം, പുതുതായി തുടങ്ങുന്നവ 3.6 ശതമാനമായി കുറഞ്ഞു.
നോട്ട് നിരോധനത്തെ തുടർന്നാണ് നഗരങ്ങളിൽ എ.ടി.എമ്മുകൾ അടച്ചുപൂട്ടാൻ തുടങ്ങിയത്. പ്രധാന നഗരങ്ങളിലും വിമാനത്താവളങ്ങളിലും എ.ടി.എം കൗണ്ടറുകൾ ആരംഭിക്കാനുള്ള ഭാരിച്ച ചെലവും ഇവ നിർത്തലാക്കാൻ കാരണമാകുന്നു. ഒാേരാ 500 മീറ്റർ ചുറ്റളവിലും ഒരേ ബാങ്കിെൻറ ഒന്നിൽകൂടുതൽ എ.ടി.എമ്മുകൾ വേണ്ടെന്നാണ് പല സ്ഥാപനങ്ങളുടെയും തീരുമാനം. ഗ്രാമങ്ങളിൽ കൂടുതൽ എ.ടി.എമ്മുകൾ തുറക്കാനാണ് ബാങ്കുകൾ ഇപ്പോൾ താൽപര്യം കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.