കുത്തിക്കുറിച്ച കറൻസികൾ ബാങ്കുകൾ സ്വീകരിക്കണം –ആർ.ബി.െഎ
text_fieldsതൃശൂർ: കുത്തിക്കുറിച്ചതും നിറം മങ്ങിയതുമായ കറൻസി നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കണമെന്ന് റിസർവ് ബാങ്കിെൻറ നിർദേശം. ഇത്തരം നോട്ടുകൾ ആർ.ബി.െഎയുടെ ‘ക്ലീൻ നോട്ട്’ നയത്തിന് അനുസരിച്ച് സ്വീകരിക്കുകയും പഴകിയ നോട്ടുകളായി പരിഗണിക്കുകയും വേണമെന്ന് ബാങ്കുകൾക്ക് അയച്ച സർക്കുലറിൽ ആവശ്യപ്പെട്ടു. ഇത്തരം നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായി പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് സർക്കുലർ.
നേരത്തെ; പുതിയ 500, 2000 നോട്ടുകളിൽ എന്തെങ്കിലും എഴുതിയാൽ നോട്ട് അസാധുവാകുമെന്ന് ആർ.ബി.െഎ അറിയിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. അത് ശരിയല്ലെന്ന് ആർ.ബി.െഎ പിന്നീട് വ്യക്തമാക്കി. മാത്രമല്ല, ഇത്തരമൊരു നിർദേശം നൽകിയത് ബാങ്ക് ജീവനക്കാരെ ഉദ്ദേശിച്ചാണെന്നും അവർ നോട്ടിൽ കുത്തിക്കുറിച്ചുവെക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണെന്നും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.