ഞാനില്ലേ, ടാറ്റ ബൈ ബൈ; ചെയർമാനാകാനില്ലെന്ന് സൈറസ് മിസ്ത്രി
text_fieldsമുംബൈ: ടാറ്റ ഗ്രൂപ്പിെൻറ തലവനാകാൻ താനില്ലെന്ന് വ്യക്തമാക്കി സൈറസ് മിസ്ത്രിയുട െ അപ്രതീക്ഷിത നീക്കം. സൈറസിനെ ടാറ്റ ഗ്രൂപ് ചെയർമാനായി നിയമിക്കണമെന്ന ദേശീയ കമ്പ നി ലോ ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി) ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയിൽ വാദം കേൾക്കാനിരിക്കെയാണ്, ഒരു പദവിയിലേക്കും ഇല്ലെന്ന് സൈറസ് മിസ്ത്രി പ്രഖ്യാപിച്ചത്.
നേരത്തേ, രത്തൻ ടാറ്റയുടെ എതിർപ്പിന് ഇരയായി പുറത്താക്കപ്പെട്ട സൈറസിനെ ഗ്രൂപ് ചെയർമാനും ബോർഡംഗവുമാക്കണമെന്നായിരുന്നു എൻ.സി.എൽ.എ.ടി ഉത്തരവ്. വ്യക്തിഗത താൽപര്യത്തേക്കാൾ ഗ്രൂപ്പിെൻറ മൊത്തത്തിലുള്ള നന്മക്കുേവണ്ടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.