അച്ഛെൻറ ഒരു വർഷത്തെ ശമ്പളമായിരുന്നു യു.എസിലേക്കുള്ള എെൻറ ടിക്കറ്റിന് ചെലവ് -സുന്ദർ പിച്ചൈ
text_fieldsന്യൂഡൽഹി: കോവിഡ് 19 ലോകവ്യാപകമായി സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിച്ച തകർച്ചക്കിടെ 2020ൽ ബിരുദം നേടിയ വിദ്യാർഥികൾക്ക് പ്രത്യേകം സന്ദേശം പങ്കുവെച്ച് ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ. തുറന്ന മനസോടെ, അക്ഷമരായി, പ്രതീക്ഷയോടെയിരിക്കണമെന്ന് അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. സാമൂഹിക അകലം പാലിച്ച് ലോകത്താകമാനമുള്ള വിദ്യാർഥികളോട് വെർച്വൽ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ നിന്ന് യു.എസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലേക്ക് പഠനത്തിനായി പോകുമ്പോൾ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സുന്ദർ പിച്ചൈ വിദ്യാർഥികളോട് പങ്കുവെച്ചു. ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിലും പോസിറ്റിവ് ആയിട്ടിരിക്കേണ്ടതിെൻറ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം തെൻറ ഭൂതകാലത്തെ കുറിച്ച് പറഞ്ഞത്.
‘‘യു.എസിലേക്കുള്ള എെൻറ വിമാന ടിക്കറ്റിനായി അച്ഛൻ ചെലവഴിച്ചത് അദ്ദേഹത്തിെൻറ ഒരു വർഷത്തെ ശമ്പളമായിരുന്നു. അതുകൊണ്ട് എനിക്ക് സ്റ്റാൻഡ്ഫോർഡിൽ എത്താൻ സാധിച്ചു. അതെെൻറ ആദ്യ വിമാന യാത്രയായിരുന്നു. അമേരിക്ക വളരെ ചെലവേറിയ ഒരു സ്ഥലമാണ്. വീട്ടിലേക്കുള്ള ഫോൺകോളിന് മിനുട്ടിന് രണ്ട് ഡോളറിന് മുകളിലായിരുന്നു നൽകേണ്ടിയിരുന്നത്. ഇന്ത്യയിൽ അച്ഛന് ഒരു മാസം ലഭിക്കുന്ന ശമ്പളമായിരുന്നു എെൻറ ബാക്ക്പാക്കിെൻറ ചെലവ്.’’ -അദ്ദേഹം ഓർത്തടുത്തു.
യൂട്യൂബിൽ സ്ട്രീം ചെയ്ത ചടങ്ങിൽ മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ, അദ്ദേഹത്തിെൻറ ഭാര്യ മിഷേൽ ഒബാമ, നടിയും ഗായികയുമായ ലേഡി ഗാഗ, ഗായകൻ ബിയോൻസ്, ദക്ഷിണ കൊറിയൻ ബാൻഡ് ബി.ടി.എസ് എന്നിവർ സന്നിഹിതരായിരുന്നു.
സാങ്കേതികവിദ്യയുടെ മതിയായ സഹായമില്ലാതെ വളർന്ന കാലത്തെ കുറിച്ചുള്ള ഓർമകളും അദ്ദേഹം വിദ്യാർഥികളോട് പങ്കുവെച്ചു. ‘‘ഞാൻ അമേരിക്കയിൽ ബിരുദ പഠനത്തിന് എത്തുന്നതുവരെ സ്ഥിരമായി കമ്പ്യൂട്ടർ ഉപയോഗിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. ഒരു ടി.വി ലഭിച്ചപ്പോൾ അതിൽ ഒരു ചാനൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.’’
ചെന്നൈയിൽ ജനിച്ചു വളർന്ന സുന്ദർ പിച്ചൈ ഒരു മെറ്റിരിയൽസ് എഞ്ചിനീയർ ആയായിരുന്നു കരിയർ തുടങ്ങിയത്. 2004ൽ ഗൂഗ്ളിൽ മാനേജ്മെൻറ് എക്സിക്യൂട്ടിവ് ആയി നിയമിതനായി. തുടർന്ന് അദ്ദേഹം ഗൂഗ്ളിെൻറ പ്രൊഡക്ട് ചീഫ് ആയി. ശേഷം 2015ലാണ് സുന്ദർ പിെച്ചെ ഗൂഗ്ർ സി.ഇ.ഒ ആയി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.