ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഓഹരി വിപണിയിലും സ്വാധീനമുണ്ടാക്കിയേക്കില്ല
text_fieldsബൈ: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ നാലാമത്തെ വാർത്താ സമ്മേളനം നടത്തിയത് ശനിയാഴ്ചയായിരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിച്ച് വിവിധ മേഖലകളിൽ സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതായിരുന്നു നയം. എന്നാൽ, ഇതുവരെ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളൊന്നും ഓഹരി വിപണിയിൽ കാര്യമായ ചലനമുണ്ടാക്കില്ലെന്നാണ് സൂചന.
ദീർഘകാലത്തേക്ക് സമ്പദ്വ്യവസ്ഥയിൽ മാറ്റങ്ങളുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാറിൻെറ പാക്കേജ്. ഓഹരി വിപണിയെ ഇത് സ്വാധീനിക്കില്ലെന്നാണ് വിപണി വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡിൽ നിന്ന് വിപണിയെ കരകയറ്റുന്നതിനുള്ള ഹ്രസ്വകാല പദ്ധതിയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഇപ്പോൾ ആവശ്യം. ഇത് ഇല്ലെങ്കിൽ തിങ്കളാഴ്ചയും ഓഹരി വിപണിയിൽ കാര്യമായ ചലനമുണ്ടാവില്ല.
പ്രതിരോധ രംഗത്ത് വിദേശനിക്ഷേപം ഉയർത്തിയത് എൽ&ടി, ഭാരത് ഇലക്ട്രോണിക് തുടങ്ങിയ കമ്പനികൾക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൽക്കരി മേഖലയിലെ പരിഷ്കാരങ്ങൾ കോൾ ഇന്ത്യക്ക് വലിയ നഷ്ടമുണ്ടാക്കില്ലെന്നും വിലയിരുത്തലുണ്ട്. എന്നാൽ, അതിനുമപ്പുറത്തേക്ക് വിപണിയിൽ വലിയ ചലനങ്ങൾ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ സൃഷ്ടിക്കില്ലെന്ന് തന്നെയാണ് സൂചന. ഞായറാഴ്ച പാക്കേജിൻെറ അവസാന പ്രഖ്യാപന ദിവസമെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള നടപടിയുണ്ടായില്ലെങ്കിൽ ഓഹരി വിപണിയിലും അത് പ്രതിഫലിക്കും.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.