സർക്കാർ കടപ്പത്ര വിൽപന നേരത്തേയാക്കും
text_fieldsമുംബൈ: ഓഹരി വിപണികൾ മുഖേന കേന്ദ്ര സർക്കാറിെൻറ 15,000 കോടിയുടെ വിവിധ കടപ്പത്രങ്ങൾ വാങ്ങുന്ന നടപടി നേരത്തേയാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. നേരത്തേ മാർച്ച് 30ന് നടത്തേണ്ടിയിരുന്ന കടപ്പത്ര ലേലം നാലുദിവസം നേരത്തേ 26ന് നടത്തുമെന്ന് ആർ.ബി.ഐ അറിയിച്ചു. നിലവിലെ രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തതിെൻറ വെളിച്ചത്തിലാണ് നടപടി.
കോവിഡ് -19 വൈറസിെൻറ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഉയർന്ന ആശങ്ക രാജ്യത്തിെൻറ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന നിരീക്ഷണത്തിെൻറ വെളിച്ചത്തിലാണ് ആർ.ബി.ഐ നടപടികൾ വേഗത്തിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.