ഡെബിറ്റ് കാർഡ് ചാർജുകൾ കുറക്കുമെന്ന് അരുൺ ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള നിരക്ക് കുറക്കുമെന്ന് നധമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസർവ് ബാങ്ക് ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള ചാർജ് കുറക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. കൂടുതൽ തുകക്കുള്ള ഇടപാട് ഡിജിറ്റലായി നടത്തിയാൽ ഇനി കുറഞ്ഞ ഇടപാട് ചാർജ് നൽകിയാൽ മതിയാവുമെന്നും ജെയ്റ്റ്ലി അറിയിച്ചു.
നിലവിൽ 1,000 രൂപവരെയുള്ള ഇടപാടുകൾക്ക് 0.25 ശതമാനമാണ് ഇടപാട് ചാർജ്. 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 0.50 ശതമാനവുമാണ് ഇടപാട് ചാർജ് നൽകണം. 2017 മാർച്ച് 31 വരെ ഇൗ നിരക്ക് തുടരുമെന്നും ജെയ്റ്റ്ലി അറിയിച്ചു.
നോട്ട് പിൻവലിക്കാനുള്ള തീരുമാനം നിർണയകമായ ഒന്നായിരുന്നു. റിസർവ് ബാങ്കിെൻറ യോഗത്തിന് ശേഷമാണ് നവംബർ 8ന് നോട്ട് പിൻവലിക്കാൻ തീരുമാനിച്ചത്. ഇതിനുള്ള ആലോചനകൾ ഫെബ്രുവരി മാസത്തിൽ തന്നെ ആരംഭിച്ചതായും ജെയ്റ്റ്ലി പറഞ്ഞു. റിസർവ് ബാങ്കിെൻറ നിർദ്ദേശ പ്രകാരമാണോ നോട്ട് പിൻവലിക്കൽ തീരുമാനമെടുത്തതെന്ന് ചോദ്യത്തിന് ആർ.ബി.െഎയുടെ യോഗത്തിന് ശേഷം സർക്കാരിനോട് നോട്ട് പിൻവലിക്കൽ തീരുമാനം എടുക്കാനുള്ള ശിപാർശ നൽകുകയായിരുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.