പതഞ്ജലിയുടെ ച്യവനപ്രാശത്തിെൻറ പരസ്യത്തിന് കോടതി വിലക്ക്
text_fieldsന്യൂഡൽഹി: ബാബ രാംദേവിെൻറ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ ച്യവനപ്രാശത്തിെൻറ പരസ്യത്തിന് ഡൽഹി ഹൈകോടതിയുടെ വിലക്ക്. ഇന്ത്യയുടെ പ്രമുഖ ആയുർവേദ ഉൽപന്ന നിർമാതാക്കളായ ഡാബർ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. സെപ്തംബർ 26ന് കേസ് വീണ്ടും പരിഗണിക്കും വരെ പരസ്യം ഒഴിവാക്കണമെന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചിെൻറ ഉത്തരവ്.
പതഞ്ജലിയുടെ ച്യവനപ്രാശത്തിെൻറ പരസ്യം തങ്ങളുടെ പരസ്യത്തിന് സമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡാബർ കോടതിയെ സമീപിച്ചത്. പതഞ്ജലിയുടെ പരസ്യം മൂലം ഡാബർ ഉപഭോക്താകൾ പെെട്ടന്ന് തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ സിംഗിൾ ബെഞ്ച് ഡാബറിെൻറ ഹരജി നേരത്തെ തള്ളിയിരുന്നു. ഇതേ തുടർന്നാണ് കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് സൈനിക ക്യാൻറിനുകളിൽ നേരത്തെ നിരോധിച്ചിരുന്നു. ശമ്പളമില്ലാതെയാണ് പതഞ്ജലിക്ക് വേണ്ടി പ്രവർത്തിച്ചതെന്ന മുൻ സി.ഇ.ഒയുടെ വെളിപ്പെടുത്തലും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഡാബറുമായുള്ള കേസിലും രാംദേവിന് തിരിച്ചടി നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.