നോട്ട് പിൻവലിക്കൽ: ചരിത്രത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക പരിഷ്കാരം–രത്തൻ ടാറ്റ
text_fieldsമുംബൈ: 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച സർക്കാർ തീരുമാനം ഇന്ത്യയിലെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക പരിഷ്കരണമാണെന്ന് പ്രമുഖ വ്യവസായി രത്തൻ ടാറ്റ. നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സർക്കാർ പ്രത്യേക നടപടികളെടുക്കണമെന്ന് രത്തൻ ടാറ്റ നേരത്തെ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രത്തൻ ടാറ്റ പുതിയ നിലപാടുമായി ട്വിറ്ററിൽ രംഗത്തെത്തിയത്.
നോട്ട് പിൻവലിക്കൽ ലൈസൻസ് രാജ് ഇല്ലാതാക്കയതും ജി.എസ്.ടിയും കഴിഞ്ഞാൽ ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ മൂന്നാമത്തെ വലിയ തീരുമാനമാണ്. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ നയം പണം കൂടുതലായി ഉപയോഗിക്കുന്ന സമ്പദ്വ്യവസ്ഥയിൽ നിന്ന് പണം ഉപയോഗിക്കാത്ത സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന് കാരണമാകുമെന്നും അദേഹം ട്വിറ്ററിൽ കുറിച്ചു.
The government’s bold implementation of the demonetization programme needs the nation’s support. pic.twitter.com/tx1ZILSor8
— Ratan N. Tata (@RNTata2000) November 26, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.