Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ പിൻവലിക്കൽ:...

നോട്ട്​ പിൻവലിക്കൽ: രാജ്യത്ത്​ നാല്​ ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന്

text_fields
bookmark_border
നോട്ട്​ പിൻവലിക്കൽ: രാജ്യത്ത്​ നാല്​ ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന്
cancel

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​െൻറ ഫലമായി രാജ്യത്ത്​ അടുത്ത വർഷം നാലുലക്ഷത്തോളം തൊഴിലുകൾ ഇല്ലാതാവും. തീരുമാനം മൂലം രാജ്യത്തെ സമ്പദ്​വ്യവസ്​ഥയുടെ വളർച്ച നിരക്ക്​ ഒരു ശതമാനം കുറയുന്നത്​ മൂലമാണ്​ ഇത്രത്തോളം തൊഴിൽ നഷ്​ടമുണ്ടാകുന്നത്​. ഇ​-കോമേഴ്​സ്​ വ്യവസായത്തിൽ മാത്രം എകദേശം 2,00000 പേർക്ക്​ അടുത്ത വർഷം തൊഴിൽ നഷ്​ടമുണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​. ഇ–കോമേഴ്​സ്​ വ്യവസായത്തിൽ 70 ശതമാനവും കാഷ്​ ഒാൺ ഡെലിവറിയാണ്​. ഇതിൽ 20 ശതമാനത്തി​െൻറ കുറവുണ്ടാകുമെന്നാണ്​ ടീം ലീസ്​ സർവീസ്​ എന്ന സ്​ഥാപനം നടത്തുന്ന റിതുപർണ ചക്രബർത്തിയുടെ അഭിപ്രായം. ആഡംബര ഉൽപ്പന്നങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള വ്യവസായങ്ങളിലും വൻതോതിൽ തൊഴിൽ നഷ്​ടമുണ്ടാകുമെന്നാണ്​ കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയൽ എസ്​റ്റേറ്റ്​, കൺസ്​ട്രക്ഷൻ, ഇൻഫ്രാസ്​ട്രക്​ചർ എന്നീ മേഖലകളിലാവും നോട്ട്​ പിൻവലിക്കലി​െൻറ ഫലമായി വൻതോതിൽ തൊഴിൽ നഷ്​ടമുണ്ടാവുക. ഇൗ മേഖലകളിലെല്ലാം കൂടി ഒരു ലക്ഷം തൊഴിലുകൾ നഷ്​ടപ്പെടുമെന്നാണ്​ കണക്കാക്കുന്നത്. അടുത്ത ആറ്​ മുതൽ എട്ട്​ മാസങ്ങൾക്കുള്ളിൽ വൻതോതിലുള്ള തൊഴിൽ നഷ്​ടം രാജ്യത്തിലുണ്ടാവും. സർക്കാരി​െൻറ നോട്ട്​ പിൻവലിക്കൽ മൂലമുള്ള ലക്ഷ്യങ്ങൾ പൂർത്തീകരിച്ചാലും ഇല്ലെങ്കിലും വലി​യവെല്ലുവിളികൾ നമുക്ക്​ മുന്നിലുണ്ടാവുമെന്ന്​ അമേരിക്ക ആസ്​ഥാനമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്​സ്​ കൺസൾട്ടൻസി കമ്പനിയുടെ ഡയർക്​ടർ ആനന്ദ്​ രൂപ്​ ഘോഷ്​ പറഞ്ഞു. രാജ്യത്തെ റിയൽ എസ്​റ്റേറ്റ്​ മേഖലയിലും ഒാ​േട്ടാ മേഖലയിലും വൻതോതിൽ വരുമാന നഷ്​ടമുണ്ടായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്​ പോലെ തന്നെ ലക്ഷകണക്കിന്​ ആളുകൾ പണിയെടുക്കുന്ന മേഖലകളാണ്​ തുകൽ,ടെക്​​െസറ്റൽ വ്യവസായം പോലുള്ളവ.  നോട്ട്​ പിൻവലിക്കൽ  മൂലം ഇൗ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ കുറവ്​ വന്നാൽ അത്​ വൻതോതിലുള്ള തൊഴിൽ നഷ്​ടത്തിന്​ കാരണമാവും. ഇൗ മേഖലകളിൽ പ്രവർത്തിക്കുന്നത്​ കൂടുതലും ദിവസന വേതനക്കാരാണ്​ എന്നത്​ പ്രശ്​നത്തി​െൻറ തീവ്രത കൂട്ടും.

തൊഴിൽ മേഖലയിലെ പ്രശനത്തിന്​ പൂർണ പരിഹാരമാകണ​െമങ്കിൽ സമ്പദ്​വ്യവസ്​ഥ നോട്ട്​ പിൻവലിക്കലി​െൻറ പ്രശ്​നങ്ങളിൽ നിന്ന്​ കരകയറണം. എത്രത്തോളം വേഗത്തിൽ പണം കൂടുതലായി സമ്പദ്​വ്യവസ്​ഥയി​േലക്ക്​ എത്തുന്നുവോ അത്രയും വേഗത്തിൽ സമ്പദ്​വ്യവസ്​ഥ സാധാരണ നിലയിലേക്ക്​ എത്തുമെന്ന്​ എസ്​.ബി.​െഎയുടെ സാമ്പത്തിക്​ ഉപദേഷ്​ടാവ്​ സൗമ്യ കാന്തി ഘോഷ്​ പ്രതികരിച്ചു. ആഗോള പണമിടപാട്​ സ്​ഥാപനമായ എച്ച്​.എസ്​.ബി.സിയുടെ അഭിപ്രായത്തിൽ നോട്ട്​ പിൻവലിക്കൽ തീരുമാനം ടെക്​നോളജി, ഡിജിറ്റൽ വാലറ്റ്​, ബാങ്കിങ്​ തുടങ്ങിയ മേഖലകൾക്ക്​ ഗുണങ്ങൾക്കും ദോഷങ്ങൾക്കും കാരണമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetisation
News Summary - Demonetisation could take away 400,000 jobs;e-com to be worst hit
Next Story