നോട്ട് പിൻവലിക്കൽ: ബാങ്കുകളിൽ നിക്ഷേപമായെത്തുക 10 ലക്ഷം കോടി
text_fieldsന്യൂഡൽഹി: 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിെൻറ ഫലമായി എകദേശം 10 ലക്ഷം കോടി രൂപ ബാങ്കുകളിൽ നിക്ഷേപമായി എത്തുമെന്ന് പ്രതീക്ഷ. നവംബർ 24നകം ഇത്രയും രൂപ നിക്ഷേപമായി എത്തുകയെന്നാണ്കരുതുന്നത്.
പഴയ നോട്ടുകൾ ഇപ്പോൾ പലരും ബാങ്കുകളിൽ നിക്ഷേപിക്കുന്നുണ്ട്. ഇതാണ് ഇത്രത്തോളം വലിയ തുക നിക്ഷേപമായി എത്തുന്നതിന് കാരണമെന്നാണ് അറിയുന്നത്. പിൻ വലിച്ച നോട്ടുകൾ നവംബർ 24 വരെ ആശുപത്രികളിലും, പെട്രോൾ പമ്പുകളിലും ഉപയോഗിക്കാം ഇൗയൊരു കാലവധി കൂടി കഴിയുന്നതോടെ വൻതോതിൽ പിൻവലിച്ച നോട്ടുകൾ നിക്ഷേപമായി ബാങ്കുകളിൽ എത്തമെന്നാണ് കണക്കുകൂട്ടുന്നത്.
അതിനിടെ നോട്ടുകൾ പിൻവലിച്ച തീരുമാനം മൂലം വലയുന്ന ജനങ്ങൾക്ക് ആശ്വാസമായി മൈക്രാ എ.ടി.എമ്മുകൾ വൈകാതെ രംഗത്തിറക്കുമെന്നറിയുന്നു. മൈക്രാ എ.ടി.എമ്മുകൾ ഒരു പരിധി വരെ പ്രശ്നത്തിന് പരിഹാരം കാണുമെന്നനാണ് സർക്കാർ കണക്കു കൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.