നോട്ട് പിൻവലിക്കൽ: നഷ്ടം 3.75 ലക്ഷം കോടി- യശ്വന്ത് സിൻഹ
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കൽ തീരുമാനം മൂലം രാജ്യത്തിന് 3.75 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി ബി.ജെ.പി നേതാവും മുൻ ധനമന്ത്രിയുമായ യശ്വന്ത് സിൻഹ. മുമ്പും ഭരണാധികാരികൾ നോട്ട് പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 700 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് ബിൻ തുഗ്ലക്കായിരുന്നു ആദ്യമായി നോട്ട് പിൻവലിക്കൽ നടത്തിയതെന്ന് മോദിയുടെ തീരുമാനത്തെ പരിഹസിച്ച് യശ്വന്ത് സിൻഹ പറഞ്ഞു.
നോട്ട് പിൻവലിക്കൽ തീരുമാനം എടുത്തതും പ്രഖ്യാപിച്ചതും പ്രധാനമന്ത്രി മോദിയായിരുന്നു. ആർ.ബി.െഎ ഗവർണറേയോ, ധനമന്ത്രിയേയോ തീരുമാനം പ്രഖ്യാപിക്കാൻ അനുവദിച്ചില്ല. നോട്ട് പിൻവലിച്ച് മോദി നടത്തിയ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ കള്ളപ്പണം, തീവ്രവാദം, വ്യാജനോട്ട് എന്നിവയെ കുറിച്ച് പരാമർശിച്ചിരുന്നു. എന്നാൽ ഡിജിറ്റൽ പണമിടപാടിനെ കുറിച്ചും പണരഹിത സമ്പദ്വ്യവസ്ഥയെ കുറിച്ചും ഒന്നും പറഞ്ഞില്ലെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി.
ഗുജറാത്തിൽ ലോകസാഹി ബച്ചോ അഭിയാൻ എന്ന സംഘടന നടത്തിയ പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് നോട്ട് പിൻവലിക്കൽ തീരുമാനത്തെ കളിയാക്കി യശ്വന്ത് സിൻഹ രംഗത്ത് വന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി സുരേഷ് മേത്തയും ചടങ്ങിൽ പെങ്കടുത്തിരുന്നു. നേരത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെയും സിൻഹ പ്രസ്താവന നടത്തിയിരുന്നു. ജെയ്റ്റ്ലി ഗുജറാത്തിന് ബാധ്യതയാണെന്നായിരുന്നു സിൻഹയുടെ പ്രസ്താവന. ജെയ്റ്റ്ലി തെരഞ്ഞെടുത്തില്ലെങ്കിൽ ഗുജറാത്തുകാരനായ മറ്റൊരാൾക്ക് രാജ്യസഭയിലേക്ക് അവസരം കിട്ടുമായിരുന്നുവെന്നും സിൻഹ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.