ആക്സിസ് ബാങ്കിൽ റെയ്ഡ്: 44 വ്യാജ അക്കൗണ്ടുകളിൽ 100 കോടി
text_fieldsന്യൂഡൽഹി: ആക്സിസ് ബാങ്കിെൻറ ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ബ്രാഞ്ചിൽ ആദായനികുതി വകുപ്പ് ഉദ്യേഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി രൂപ കണ്ടെത്തി. മതിയായ രേഖകളില്ലാതെയാണ് ഇത്രയും പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ഏകദേശം 450 കോടിയിൽപരം രൂപ ഇത്തരം അക്കൗണ്ടുകളിൽ നിേക്ഷപിക്കപ്പെട്ടതായാണ് വിവരം.
തിങ്കളാഴ്ച ആക്സിസ് ബാങ്കിെൻറ കശ്മീരി ഗേറ്റ് ശാഖയിലെ കള്ളപണ നിക്ഷേപവുമായി ബന്ധപ്പെട്ട് മാനേജർമാരായ ഷോബിത്ത് സിൻഹ, വിനീത് ഗുപ്ത എന്നിവരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. കളളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനായുള്ള നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. ഇവരിൽ നിന്ന് മൂന്ന് കിലോ സ്വർണ്ണവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. ഇതിെൻറ തുടർച്ചയാണ് ഇന്ന് നടത്തിയ റെയ്ഡ് എന്നാണ് അറിയാൻ കഴിയുന്നത്.
ഡൽഹി പോലീസാണ് ഇതുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തൽ ആദ്യം നടത്തിയത്. 3.7 കോടി മൂല്യമുള്ള പഴയ നോട്ടുകളുമായി രണ്ട് പേരെ ആക്സിസ് ബാങ്കിന് മുമ്പിൽ കണ്ടതാണ് ബാങ്കിൽ പരിശോധന നടത്താൻ എൻഫോഴ്സ്മെൻറിന് പ്രചോദനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.