Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right2000 രൂപ നോട്ട്​...

2000 രൂപ നോട്ട്​ പിൻവലിക്കാൻ കേന്ദ്രസർക്കാറിന്​ ശിപാർശ

text_fields
bookmark_border
2000 രൂപ നോട്ട്​ പിൻവലിക്കാൻ കേന്ദ്രസർക്കാറിന്​ ശിപാർശ
cancel

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടും പിൻവലിക്കാൻ കേന്ദ്രസർക്കാറിന്​ മുൻ ധനകാര്യ സെക്രട്ടറി സുഭാഷ്​ ചന്ദ്ര ഗാർഗി​​​ െൻറ ശിപാർശ. 72 പേജുള്ള കുറിപ്പിലാണ്​ സാമ്പത്തികരംഗത്തെ പരിഷ്​കാരങ്ങളെ കുറിച്ച്​ ഗാർഗ്​ പറയുന്നത്​. പൊതുമേഖല ബ ാങ്കുകളുടെ സ്വകാര്യവൽക്കരണം ഉൾപ്പടെ പ്രോൽസാഹിപ്പിക്കണമെന്നാണ്​ ഗാർഗ്​ വ്യക്​തമാക്കുന്നത്​.

2016ൽ നോട്ട ്​ നിരോധനത്തിന്​ പിറകെയാണ്​ 2000 രൂപയുടെ കറൻസി ആർ.ബി.ഐ പുറത്തിറക്കിയത്​. എന്നാൽ, 2000 രൂപയുടെ വളരെ കുറച്ച്​ കറൻസി മാത്രമാണ്​​ സർക്കുലേഷനിലുള്ളത്​. ഭൂരിപക്ഷവും നിക്ഷേപമായി 2000 രൂപ നോട്ട്​ സൂക്ഷിക്കുകയാണ്​ ചെയ്യുന്നത്​. അതുകൊണ്ട്​ പ്രശ്​നങ്ങളില്ലാതെ നോട്ട്​ നിരോധനം നടപ്പിലാക്കാമെന്നാണ്​ ഗാർഗ്​ വ്യക്​തമാക്കുന്നത്​.

അതേസമയം, 2000 രൂപയുടെ നോട്ടി​​​െൻറ അച്ചടി ആർ.ബി.ഐ കുറച്ചിരുന്നു. ഇതിനിടെ വിപണിയിൽ 2000 രൂപയുടെ നോട്ടിന്​ ആവശ്യക്കാർ കുറവാണെന്ന റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrbidemonitisationmalayalam news2000 rs note
News Summary - Demonetisation once again? Rs 2000 notes can be banned-Business news
Next Story