Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ പിൻവലിക്കൽ:...

നോട്ട്​ പിൻവലിക്കൽ: നടപടികൾ പൂർത്തിയായതായി അരുൺ ജെയ്​റ്റ്​ലി

text_fields
bookmark_border
നോട്ട്​ പിൻവലിക്കൽ: നടപടികൾ പൂർത്തിയായതായി അരുൺ ജെയ്​റ്റ്​ലി
cancel

ലണ്ടൻ: നോട്ട്​ പിൻവലിക്കലുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയതായി ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. ലണ്ടൻ സ്​കൂൾ ഒാഫ്​ ഇക്കണോമിക്​സിലെ വിദ്യാർഥികളുമായി സംവദിക്കു​േമ്പാഴാണ്​ ജെയ്​റ്റ്​ലി ഇക്കാര്യം അറിയിച്ചത്​. പുതിയ ഒരു ഇന്ത്യയെ സൃഷ്​ടിക്കുന്നതിനാണ്​ നോട്ട്​ പിൻവലിച്ചതെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

നോട്ട്​ പിൻവലിച്ച്​ പകരം കറൻസി കൊണ്ടു വന്ന നടപടി ലളിതമായാണ്​ ഇന്ത്യ നടപ്പിലാക്കിത്​. പണ സമ്പദ്​വ്യവസ്​ഥയിൽ നിന്ന്​ പണരഹിത സമ്പദ്​വ്യവസ്​ഥയിലേക്ക്​ മാറാൻ കഴിഞ്ഞു എന്നതാണ്​ നോട്ട്​ പിൻവലിക്കൽ മൂലമുണ്ടായ ഗുണം. ആഭ്യന്തര ഉൽപാദന വളർച്ച നിരക്കിൽ നോട്ട്​ പിൻവലിക്കൽ മൂലം ആദ്യ ഘട്ടത്തിൽ കുറവുണ്ടാകുമെങ്കിലും ദീർഘകാലത്തിൽ അത്​ ഗുണകരമാവും. ലോക സമ്പദ്​വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെയും ബാധിക്കുമെങ്കിലും 7 മുതൽ 8 ശതമാനം വരെ വളർച്ച ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ ഉണ്ടാവുമെന്നും ജെയ്​റ്റിലി പറഞ്ഞു.

നവംബർ 8ാം തിയതിയാണ്​  കേ​ന്ദ്രസർക്കാർ നോട്ട്​ പിൻവലിക്കൽ തീരുമാനം നടപ്പിലാക്കിയത്​. ഇതിനെതിരെ വൻ പ്ര​തിഷേധമാണ്​ രാജ്യത്ത്​ നിന്ന്​ ഉയർന്നത്​. സമ്പദ്​വ്യവസ്​ഥയിൽ ഇത്​ വൻ പ്രത്യാഘാതങ്ങൾ കാരണമാവുമെന്ന്​ സാമ്പത്തിക ശാസ്​ത്രജ്ഞൻമാരും മുന്നറിയിപ്പ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitizationJaitley
News Summary - Demonetisation process is almost complete: Jaitley
Next Story