Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ നിരോധനം:...

നോട്ട്​ നിരോധനം: തീരുമാനം നല്ലത്​; നടപ്പാക്കിയതിൽ പാളിച്ചയെന്ന്​ നൊബേൽ ജേതാവ്​

text_fields
bookmark_border
richard-thalar
cancel

വാഷിങ്​ടൺ: ​500,1000 രൂപയുടെ ​േനാട്ടുകൾ നിരോധിക്കാനുള്ള നരേന്ദ്രമോദി സർക്കാറി​​െൻറ തീരുമാനം നല്ലതായിരുന്നുവെന്ന്​ അമേരിക്കൻ സാമ്പത്തികശാസ്​ത്രജ്ഞനും നൊബേൽ ജേതാവുമായ റിച്ചാർഡ്​ താലർ. എന്നാൽ, ഇത്​ നടപ്പിലാക്കുന്നതിൽ സർക്കാറിന്​ വീഴ്​ചപറ്റിയെന്നും ഇതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണമെന്നും അദ്ദേഹം പറഞ്ഞു.

പണരഹിത സമ്പദ്​വ്യവസ്ഥയിലേക്കും കള്ളപ്പണത്തിനും എതിരായ നടപടിയായിരുന്നു നോട്ട്​ നിരോധനം. എന്നാൽ 500,1000 നോട്ടുകൾ പിൻവലിച്ചതിന്​ ശേഷം 2000 രൂപയുടെ നോട്ട്​ പുറത്തിറക്കാനുള്ള തീരുമാനം ചൂതാട്ടമായിരുന്നു. ഇൗ തീരുമാനം ശരിയായിരുന്നില്ലെന്നും താലർ പറഞ്ഞു.

ചിക്കാഗോ യൂനിവേഴ്​സിറ്റി​യിലെ വിദ്യാർഥിയായ സ്വരാജ്​ കുമാറാണ്​ നോട്ട്​ നിരോധനത്തെ സംബന്ധിച്ച്​ റി​ച്ചാർഡ്​ താലറോട്​ അഭിപ്രായം ചോദിച്ചത്​. നേരത്തെ നോട്ട്​ നിരോധനം ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി സാമ്പത്തിക രംഗത്തെ വിദഗ്​ധർ അഭി​പ്രായപ്പെട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitisationmalayalam newsRichard ThalerUS economist
News Summary - Demonetisation rollout was 'deeply flawed': Nobel laureate Richard Thaler-India news
Next Story