Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകറൻസി നിരോധനം...

കറൻസി നിരോധനം ദുരന്തമായിരുന്നുവെന്ന്​ സർവേ

text_fields
bookmark_border
കറൻസി നിരോധനം ദുരന്തമായിരുന്നുവെന്ന്​ സർവേ
cancel

ന്യൂഡൽഹി: കറൻസി നിരോധനം ദേശീയ ദുരന്തമായിരുന്നുവെന്ന്​, നിരോധനത്തി​​​െൻറ ഒന്നാം വാർഷികത്തിൽ സന്നദ്ധസംഘടനയായ ആക്​ട്​ നൗ ഫോർ ഹാർമണി ആൻഡ്​​ ​െഡമോക്രസി (അൻഹദ്​) രാജ്യവ്യാപകമായി നടത്തിയ സർവേ റി​േപ്പാർട്ട്​. കറൻസി നിരോധനം കള്ളപ്പണം തുടച്ചുമാറ്റിയെന്ന്​ 55 ശതമാനവും വിശ്വസിക്കുന്നില്ലെന്നും 26​.6 ശതമാനത്തിനു മാത്രമാണ്​ ഇൗ വിശ്വാസമുള്ളതെന്നും റിപ്പോർട്ട്​ വെളിപ്പെടുത്തി. 

കറൻസി നിരോധനം കോർപറേറ്റുകൾക്കാണ്​ ഗുണമുണ്ടാക്കിയതെന്ന്​ 36 ശതമാനവും സർക്കാറിനാണ്​ മെച്ചമുണ്ടാക്കിയതെന്ന് 26 ശതമാനവും വിശ്വസിക്കു​േമ്പാൾ കേവലം 20 ശതമാനമാണ്​ ഗുണം പൊതുജനത്തിനാണെന്ന്​ കരുതുന്നത്​. പ്രഫഷനലുകളിൽ 60 ശതമാനവും കോർപറേറ്റ്​ മേഖലക്കാണ്​ ഗുണമെന്ന്​ കരുതുന്നവരാണ്​. അവരിൽ 26.7 ശതമാനം ഗുണം സർക്കാറിനാണെന്നും 6.7 ശതമാനം ജനങ്ങൾക്കാണെന്നും കരുതുന്നു. 

സർവേയിൽ പ​െങ്കടുത്ത 65 ശതമാനം പേരും പറഞ്ഞത്​, രാഷ്​ട്രീയക്കാരോ സമ്പന്നരോ ക്യൂവിൽ നിന്നത്​ തങ്ങൾ കണ്ടിട്ടില്ലെന്നാണ്​. നടപടി ഭീകരാ​ക്രമണങ്ങളെ ബാധിച്ചോ എന്ന ചോദ്യത്തിന്​ ഇല്ലെന്ന്​​ 48.2 ശതമാനം പേരും മറുപടി നൽകി. 25 ശതമാനം മറുപടി നൽകിയില്ല. അവശേഷിക്കുന്നവരാണ്​ ഭീകരാക്രമണ​ങ്ങളെ ബാധിച്ചുവെന്ന്​ ഉത്തരം നൽകിയത്​.  
കറൻസി നിരോധനത്തി​​​െൻറ പ്രത്യാഘാതം പഠിക്കാൻ കേരളമടക്കം 21 സംസ്​ഥാനങ്ങളിലെ ​ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായിരുന്നു സർവേ​. 16^35 പ്രായക്കാരാണ്​ സർവേയിൽ പ​െങ്കടുത്തവരിൽ ഭൂരിഭാഗവും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitisationmalayalam newsFailureSurvey report
News Summary - Demonitisation Was failure: Survey report-Business news
Next Story