നോട്ടു നിരോധനം: ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചു; കടക്കെണിയിലായവരും ഏറെ
text_fieldsമുംബൈ: നോട്ടു നിരോധനത്തിന് നവംബർ എട്ടിന് ഒരുവർഷമാകുന്നതിനിടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം തിരിച്ചടക്കാത്തവരുടെ എണ്ണം വർധിച്ചു.
ക്രെഡിറ്റ് കാർഡ് കുടിശ്ശിക 38.7 ശതമാനം വർധിച്ചതായി റിസർവ് ബാങ്കിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിന് 2017 സെപ്റ്റംബർ വരെ ഉപയോക്താക്കൾ ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് കമ്പനികൾക്കും നൽകേണ്ട തുക 59,900 കോടിയാണ്.
കഴിഞ്ഞവർഷം ഇതേസമയം പിരിഞ്ഞുകിട്ടാനുണ്ടായിരുന്നത് 43,200 കോടിയായിരുന്നു. രണ്ടുവർഷത്തിനിടെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക 77.74 ശതമാനമായാണ് ഉയർന്നത്. 2015 സെപ്റ്റംബറിൽ 33,700 കോടിയായിരുന്നു തിരിച്ചടക്കാനുണ്ടായിരുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കുടിശ്ശിക വരുത്തിയാൽ ബാങ്കുകൾ സാധാരണ ഒരു മാസം 3.49 ശതമാനമാണ് പലിശ ചുമത്തുന്നത്. ഒരുവർഷം 41.88 ശതമാനമാണ് പലിശ. 59,900 കോടിയുടെ കുടിശ്ശികക്ക് ബാങ്കുകൾക്ക് പലിശമാത്രം ഏകദേശം 2090 കോടി ലഭിക്കും. ഇതുകൂടാതെ, ചരക്കുസേവന നികുതിയായി 18 ശതമാനവും ചുമത്തും.
മോദി സർക്കാർ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയപ്പോൾ 2016-2017 നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ കറൻസി ക്ഷാമം രൂക്ഷമായിരുന്നു. ഇൗ സമയത്തായിരുന്നു ക്രെഡിറ്റ് കാർഡ് ഉപയോഗം കുത്തനെ കൂടിയത്. റിസർവ് ബാങ്ക് കണക്കുപ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണം 26.39 ദശലക്ഷത്തിൽ നിന്ന് 2017ൽ 32.65 ദശലക്ഷമായാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.