നോട്ട് പിൻവലിക്കൽ ധീരമായ നടപടിയെന്ന് ഗൂഗിൾ സി.ഇ.ഒ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ നോട്ട് പിൻവലിക്കൽ നടപടിയെ പ്രകീർത്തിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെ. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്നതിന് തീരുമാനം കാരണമാവും. ടൈംസ് ഒാഫ് ഇന്ത്യ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.
ഇന്ത്യയിലെ ജനങ്ങളുടെ കൈവശം മൊബൈൽ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉണ്ട്. ഇത് കൂടുതലായി ഉപയോഗപ്പെടുത്താൻ ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നത് കൊണ്ട് സാധിക്കും. ഡിജിറ്റൽ ഇടപാടുകൾക്കായി ഇന്ത്യ വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേയ്മെൻറ് ഇൻറർഫേസ് സംവിധാനം പല രാജ്യങ്ങളിലും നിലവിലില്ലെന്നും ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മെന്നും പിച്ചെ പറഞ്ഞു. ഇൗ വിഷയത്തിൽ ഞാനൊരു വിദഗ്ധനല്ല, എങ്കിലും ഗൂഗിളിെൻറ ഭാഗത്ത് നിന്ന് നോക്കുേമ്പാൾ നോട്ട് പിൻവലിക്കൽ ധീരമായ നടപടിയാണെന്ന് സുന്ദർ പിച്ചെ പറഞ്ഞു.
കഴിഞ്ഞ വർഷം ഗൂഗിളിന് മികച്ച വർഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ പുരോഗതി ഉണ്ടക്കാൻ സാധിച്ചു. ഗൂഗിൾ പിക്സൽ, ഗൂഗിൾ ഹോം, ഗൂഗിൾ അസിസ്റ്റ് പോലുള്ള നിരവധി പുതിയ ഉൽപ്പന്നങ്ങൾ കഴിഞ്ഞ വർഷം കമ്പനി അവതരിപ്പിച്ചു. പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിളെന്നും സുന്ദർ പിച്ചെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.