നോട്ട് അസാധുവാക്കിയപ്പോൾ കുടുംബ സമ്പാദ്യം കൂടി
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കൽ വഴി കുടുംബങ്ങളുടെ സമ്പാദ്യവും നികുതിദായകരുടെ എണ്ണവും വർധിച്ചെന്ന് സാമ്പത്തിക സർവേ. ഭീകരത, കള്ളപ്പണം, കള്ളനോട്ട് എന്നിവ തടയാനാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന വാദം പരാജയപ്പെട്ടതിനു ശേഷമാണ് പുതിയ വ്യാഖ്യാനങ്ങൾ.
സർക്കാറിെൻറ ഇടക്കാല നയമുൻഗണനകൾ വഴി നിക്ഷേപം വർധിക്കുകയാണ് ചെയ്തതെന്ന് സർവേ വിവരിച്ചു. സ്വർണത്തിൽ നിക്ഷേപിക്കുന്നതിനു പകരം ധനനിക്ഷേപം കൂടി. വിപണിയിലെ നിക്ഷേപ മാർഗങ്ങളിലേക്ക് നിക്ഷേപകർ തിരിഞ്ഞു. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി എന്നിവക്കുശേഷം നികുതിദായകരുടെ എണ്ണത്തിൽ 18 ലക്ഷത്തിെൻറ വർധന ഉണ്ടായി. പുതിയ നികുതിദായകർ മിക്കവാറും ശരാശരി വരുമാനക്കാരാണ്. വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ അധികമില്ലാത്തവർ. സമ്പദ്വ്യവസ്ഥയെ ക്രമപ്പെടുത്താനാണ് നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയത്. കൂടുതൽ പേരെ ആദായനികുതി വലയുടെ പരിധിയിൽ കൊണ്ടുവരാനും ലക്ഷ്യമിട്ടു.
ആദായനികുതി അടക്കുന്നവരുടെ എണ്ണം 5.93 കോടി മാത്രമാണ്. നോട്ട് നിരോധനം നടപ്പാക്കിയ 2016 നവംബറിനുശേഷം റിേട്ടൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ ഒരുകോടിയിലേറെ വർധന ഉണ്ടായി. അതിനു മുമ്പത്തെ ആറു വർഷങ്ങളിൽ വർധന ശരാശരി 62 ലക്ഷം മാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.