ഡീസൽ വില കുതിക്കുന്നു; ലിറ്ററിന് 70 കടന്നു
text_fieldsെകാച്ചി: ഡീസൽ വില എല്ലാ പരിധികളും കടന്ന് ലിറ്ററിന് 70 രൂപയായി. സർവകാല റെക്കോഡാണിത്. നിലവിൽ ഡീസൽ, പെട്രോൾ വില തമ്മിൽ വ്യത്യാസം ഏഴുരൂപ മാത്രമായി. തിരുവനന്തപുരത്താണ് ഡീസൽ വില ഞായറാഴ്ച 19 പൈസ വർധിച്ച് 70.08 രൂപയായത്. പെട്രോള്‍ വില കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ലിറ്ററിന് 77.67 രൂപയാണ് ഞായറാഴ്ച പെട്രോൾ വില. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്ത് ഡീസലിന് 60.89 രൂപയും പെട്രോളിന് 70.44 രൂപയുമായിരുന്നു വില.
ഇന്നലെ കേരളത്തിലെ മറ്റ് ജില്ലകളിൽ 70ൽ താഴെയാണ് ഡീസൽ വിലയെങ്കിലും വരും ദിവസങ്ങളിൽ എല്ലായിടത്തും 70 കടന്നേക്കും. നേരിയ വർധനയെന്നാണു പറയുന്നതെങ്കിലും കഴിഞ്ഞ പത്തു ദിവസത്തിനിടെ അഞ്ചു ദിവസവും 20 പൈസക്ക് മുകളിൽ വില വർധനയുണ്ടായിട്ടുണ്ട്. 15 ദിവസത്തിനിടെ 30 ഉം 50ഉം പൈസ വീതം വർധിപ്പിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ ദിനംപ്രതി വലിയ വർധന ഉണ്ടാവുന്നത്. പത്ത് ദിവസത്തിനിടെ തിരുവനന്തപുരത്ത് ഡീസൽ വിലയിൽ 1.68 രൂപയുടെ വർധന ഉണ്ടായി. മാർച്ച് ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ പെട്രോൾ വില രേഖപ്പെടുത്തിയത്. 75.49 രൂപ. എന്നാൽ, മാർച്ച് 31ന് 77.49 രൂപ ആയി. ഏപ്രിൽ ഒന്നിന് 18 പൈസ കൂടി വർധിച്ചു. ആകെ 2.18 രൂപയുടെ വർധനയാണ് ഒരു മാസത്തിനിടെ പെേട്രാളിനുണ്ടായത്. തിരുവനന്തപുരംവരെ ഇന്ധനം എത്തിക്കേണ്ടി വരുന്നതിന് ചരക്ക് നീക്കയിനത്തിൽ വലിയ തുക വരുന്നതാണ് മറ്റു ജില്ലകളിലേക്കാൾ വില വരാൻ കാരണമായി പറയുന്നത്. ഡീസൽവില ഇന്നലെ കോഴിക്കോട്ട് ലിറ്ററിന് 69.23 രൂപയും കൊച്ചിയിൽ 68.76 രൂപയുമാണ്.
യു.പി.എ സർക്കാറിെൻറ കാലത്ത് പെട്രോളിെൻറയും മോദി സർക്കാർ വന്നശേഷം ഡീസലിെൻറയും വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞേതാടെയാണ് ഇന്ധന വില കുതിച്ചു കയറാൻ തുടങ്ങിയത്. എൻ.ഡി.എ സർക്കാർ അഞ്ചു തവണയായി ആറു രൂപ എക്സൈസ് നികുതി കൂട്ടുകയും ചെയ്തു. പെട്രോൾ -ഡീസൽ വിലകൾ തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന പ്രവണതക്കും വേഗം ഏറി. ഞായറാഴ്ചത്തെ വില നിലവാരം അനുസരിച്ച് ഏഴു രൂപയാണ് ഇവ തമ്മിലുള്ള വ്യത്യാസം. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞുകൊണ്ടിരിക്കുേമ്പാഴും ഇന്ത്യയിൽ വില വർധിക്കുകയാണ്. ഡീസൽ വില വർധന അവശ്യവസ്തുക്കളുടെ വില വർധനവിനും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.