ഡിജിറ്റൽ ഇടപാട് വഴിയും തട്ടിപ്പ് വ്യാപകം, മുന്നറിയിപ്പുമായി പൊലീസ്
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ പേമെൻറ് വഴി പണം മുൻകൂറായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ വ്യാപകം. ഒേട്ടറെ വ്യാപാരികൾ ഇത്തരത്തിലുള്ള തട്ടിപ്പിനിരയാകുന്നതായ ാണ് പൊലീസിെൻറയും സാേങ്കതികവിദഗ്ധരുെടയും വിലയിരുത്തൽ.
ഇൗ സാഹചര്യത്തി ൽ ഡിജിറ്റൽ പണമിടപാടുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ് പ് നൽകുന്നു. കരുതലോെട കൈകാര്യം ചെയ്താൽ ഇൗ തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനാകു മെന്ന് വിദഗ്ധർ പറയുന്നു. യു.പി.െഎ പിൻ വഴിയാണ് ഇൗ തട്ടിപ്പുകൾ കൂടുതലായി നടക്കുന്നത്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ഡിജിറ്റൽ പണമിടപാടുകളിൽ പിൻ രഹസ്യമായി സൂക്ഷിക്കുക
- എ.ടി.എം പിൻ പോലെതന്നെ യു.പി.ഐ പിൻ നമ്പറും ആരുമായും പങ്കിടാതിരിക്കുക
- പരിചയക്കാരുമായോ കസ്റ്റമർ കെയര്‍ പ്രതിനിധി എന്ന് അവകാശപ്പെടുന്നവരുമായി പോലുമോ ഇത് കൈമാറരുത്
- സാധനങ്ങള്‍ വാങ്ങാന്‍ യു.പി.ഐ ഉപയോഗിക്കുമ്പോള്‍ ഫോണിലേക്ക് കലക്ട് റിക്വസ്റ്റ് വരും. അത് അംഗീകരിച്ചാല്‍ മാത്രമേ ആ പണമിടപാട് പൂര്‍ത്തിയാവൂ. നിങ്ങളുടെ അംഗീകാരമില്ലാതെ യു.പി.ഐ വഴി പണമിടപാട് നടത്താനാവില്ല
- കലക്റ്റ് റിക്വസ്റ്റ് വരുമ്പോള്‍ വ്യക്തമായി പരിശോധിച്ച് സ്വന്തം ഇടപാട് തന്നെയല്ലേ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം അംഗീകാരം നല്‍കുക
- പണം ലഭിക്കാൻ യു.പി.ഐ പിൻ നൽകേണ്ടതില്ല. യു.പി.ഐ പിൻ നൽകുന്നു എന്നതിനർഥം ആർക്കെങ്കിലും പണം നൽകുന്നു എന്നാണ്
- ഡിജിറ്റൽ പണമിടപാടുകൾക്ക് വിശ്വാസയോഗ്യമായ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക
- ഹാനികരമായ ആപ്പുകളിലൂടെ വ്യക്തിപരമായ വിവരങ്ങൾ മറ്റുള്ളവർക്ക് കിട്ടാനിടയാകും
- വിശ്വാസയോഗ്യമായ ആപ്പുകളിൽ പണം അടക്കുമ്പോൾ മാത്രമേ യു.പി.ഐ പിൻ നൽകാവൂ
- ലിങ്കുകളിൽനിന്ന് ലഭിക്കുന്ന വെബ്സൈറ്റുകളിലും ഫോമുകളിലും യു.പി.ഐ പിൻ പങ്കിടുമ്പോൾ ജാഗ്രത പുലർത്തുക
- അപരിചിതര്‍ അയക്കുന്ന കലക്റ്റ് റിക്വസ്റ്റ് നിരസിക്കുക
- റിക്വസ്റ്റ് അയക്കുന്നയാളെ പരിചയമില്ലെങ്കില്‍ അവരയക്കുന്ന അഭ്യർഥന നിരസിക്കുക
- കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ പേമെൻറ് ആപ് മാത്രം ഉപയോഗിക്കുക
- ഇൻറർനെറ്റിൽ കാണുന്ന വിശ്വാസ്യതയില്ലാത്ത നമ്പറുകൾ ഉപയോഗിക്കരുത്. വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഇൻറർനെറ്റിൽ നൽകി തട്ടിപ്പ് നടത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.