ഡിജിറ്റൽ സമ്പദ്വ്യവസ്ഥ: രാജ്യത്ത് വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാക്കും
text_fieldsമുംബൈ: സമ്പദ്വ്യവസ്ഥയിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്നത് വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന് പഠനം. രാജ്യത്തെ മിക്ക വ്യാപാര സ്ഥാപനങ്ങളും ഡിജിറ്റൽ വ്യവസ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കേയാണ് സുപ്രധാനമായ ഇൗ പഠനഫലം പുറത്ത് വന്നിരിക്കുന്നത്. ഒാേട്ടാമേഷൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ സംവിധാനങ്ങളുടെ വ്യാപനം വൻതോതിൽ തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമാവുമെന്നാണ് റിപ്പോർട്ട്.
മാൻപവർ ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തിയ സർവേയിലാണ് ഇൗ കണ്ടെത്തലുള്ളത്. ഡിജിറ്റലൈസേഷൻ ബൾഗേറിയ, സ്ലോവേക്യ, സ്ലോവാനിയ, എന്നീ രാജ്യങ്ങളിലും തൊഴിൽ നഷ്ടമുണ്ടാക്കും. ഡിജിറ്റൽ സമ്പദ്വ്യവസ്ഥ നടപ്പിലാക്കുേമ്പാൾ ഇപ്പോൾ ഉള്ള തൊഴിലുകളുടെ കാൽ ശതമാനമെങ്കിലും ഇന്ത്യയിൽ നഷ്ടമുണ്ടാകുമെന്നാണ് പഠനം പറയുന്നത്.
െഎ.ടി അനുബന്ധ വ്യവസായങ്ങളെ ഒഴിച്ച് നിർത്തിയാൽ മറ്റ് മേഖലകളിലെല്ലാം തന്നെ തൊഴിൽ നഷ്ടമുണ്ടാകാനാണ് സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്ക് കേന്ദ്ര സർക്കാർ അതിവേഗം ചുവട് വെക്കുേമ്പാൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കൂടി പരിഗണിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. തൊഴിലിലായ്മ രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. വരും വർഷങ്ങളിൽ ഡിജിറ്റലൈസേഷൻ സമ്പദ്വ്യവസ്ഥയിൽ നടപ്പിലാക്കുേമ്പാൾ കേന്ദ്രസർക്കാർ എങ്ങനെ ഇൗ വിഷയത്തെ സമീപിക്കുമെന്നതും ഗൗരവകരമായ ചോദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.