ഇൗ പ്രതിസന്ധി മറികടക്കാൻ ട്രംപിെൻറ ആവനാഴിയിലെ അസ്ത്രങ്ങൾ മതിയാകുമോ?
text_fieldsകോവിഡ്-19 വൈറസ് ബാധയിൽ നിന്നും ലോകം ഇതുവരെ മോചിതമായിട്ടില്ല. പല രാജ്യങ്ങളിലും കൊറോണ വൈറസ് അതിെൻറ താണ്ഡവം തുടരുകയാണ്. എങ്കിലും ലോകം കോവിഡിന് ശേഷമുള്ള കാലത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുകയാണ്. കോവിഡ് സൃഷ്ടിച്ച ആഘാതങ്ങൾ മറികടക്കാനുള്ള വഴികളാണ് ലോകം ആലോചിച്ച് തുടങ്ങുന്നത്. കോവിഡിന് ശേഷം ലോകത്ത് സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നതിൽ ആർക്കും ഇപ്പോൾ തർക്കമില്ല. െഎ.എം.എഫ് ഉൾപ്പടെയുള്ള ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. മുഡീസ് ഉൾപ്പടെയുള്ള റേറ്റിങ് ഏജൻസികൾ ലോകത്തെ മിക്ക രാജ്യങ്ങളുടെയും വളർച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചിട്ടുണ്ട്. കോവിഡിന് ശേഷമുണ്ടാവുന്ന പ്രതിസന്ധി മറികടക്കാൻ ലോകത്തെ എല്ലാ രാജ്യങ്ങളും രക്ഷാപാക്കേജുകൾ പ്രഖ്യാപിക്കുന്ന തിരക്കിലാണ്.
ലോകത്തെ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന രണ്ട് രാജ്യങ്ങൾ അമേരിക്കയും ചൈനയുമാണ്. ഇൗ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥകളിലുണ്ടാവുന്ന സംഭവങ്ങൾ ആഗോള സാമ്പത്തിക രംഗത്തേയും സ്വാധീനിക്കും. പ്രതിസന്ധി മറികടക്കാനായി രണ്ട് ട്രില്യൺ ഡോളറിെൻറ പാക്കേജാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. പാക്കേജ് പ്രഖ്യാപനത്തിന് ശേഷം ഉയർന്നു വരുന്ന പ്രധാന ചോദ്യം പുതിയ പാക്കേജ് യു.എസിനെ മാന്ദ്യത്തിൽ നിന്നും രക്ഷിക്കുമോയെന്നതാണ്. ലോകത്തെ സാമ്പത്തിക വിദഗ്ധരിൽ പലരും അഭിപ്രായപ്പെടുന്നത് മാന്ദ്യത്തിൽനിന്ന് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാൻ പാക്കേജ് മതിയാവില്ലെന്നാണ്. ഇതിനൊപ്പം 2008ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ യു.എസ് അവതരിപ്പിച്ച രക്ഷാപദ്ധതികളേക്കാൾ മെച്ചമാണ് പുതിയ പാക്കേജെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
കോവിഡ്-19 സമ്പദ്വ്യവസ്ഥകളിൽ എത്രത്തോളം ആഘാതമുണ്ടാക്കുമെന്ന് ഇപ്പോൾ പറയാറായിട്ടില്ല. വൈറസ് ബാധമൂലം എതാണ്ട് 14 രാജ്യങ്ങൾ പൂർണ്ണമായും അടച്ചിട്ട നിലയിലാണ്. ചൈനയിൽ പല പ്രദേശങ്ങളും അടച്ചിട്ടിട്ടുണ്ട്. 13 രാജ്യങ്ങൾ ഭാഗികമായി ക്ലോസ് ചെയ്തു. എതാണ്ട് എല്ല രാജ്യങ്ങളും അതിർത്തികൾ അടച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് ഇ.യു നിർദേശം. ലോകജനസംഖ്യയുടെ 35 ശതമാനവും ഇപ്പോൾ ലോക്ഡൗണിലാണ്. മാർച്ച് 24ലെ കണക്കുകൾ പ്രകാരം 20 ശതമാനം ജനങ്ങൾ മാത്രമായിരുന്നു ലോക്ഡൗാണിലുണ്ടായിരുന്നത്. ഇന്ത്യകൂടി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഇത് കുത്തനെ ഉയരുകയായിരുന്നു.
ലോക്ഡൗണിലുള്ള ജനങ്ങൾ അവരുടെ ചെലവ് ഗണ്യമായി വെട്ടിക്കുറക്കുന്ന സാഹചര്യമാണ് ഉണ്ടാവുക. ഇത് സമ്പദ്വ്യവസ്ഥയിൽ സാധനങ്ങളും സേവനങ്ങളും വിറ്റഴിക്കാത്ത അവസ്ഥയുണ്ടാക്കും. ലോക്ഡൗൺ ഇല്ലാത്ത രാജ്യങ്ങളിലെ കമ്പനികളെ പോലും ഇത് ബാധിക്കും. തൊഴിലാളികൾക്ക് വേതനം ലഭിക്കില്ല. പ്രാദേശിക തലത്തിലെ കടകൾ മുതൽ മദ്യഷോപ്പുകൾ വരെ ഇതിെൻറ ആഘാതം അനുഭവിക്കും. ഉൽപന്നങ്ങളുടെ വിൽപനയിൽ കുറവുണ്ടാകുേമ്പാൾ സർക്കാറിെൻറ നികുതി ലഭ്യതയും കുറയും. ഇത് മൂലം ജീവനക്കാർക്കൊന്നും ശമ്പളം ലഭിക്കാത്ത സാഹചര്യവുമുണ്ടാകും. ഇത് ക്രമേണ ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകത്തെ നയിക്കും. ഇതിെൻറ ആദ്യ ലക്ഷണങ്ങളാണ് ഇപ്പോൾ സമ്പദ്വ്യവസ്ഥകളിൽ പ്രകടമാവുന്നത്.
യു.എസിലെ പല ബിസിനസുകളുടേയും ലാഭം 6.53 ശതമാനം മാത്രമാണ്. ധനകാര്യ വ്യവസായങ്ങൾ മാത്രമാണ് ഇതിനൊരു അപവാദം. പല സെക്ടറുകളിലും ഒന്നു മുതൽ നാല് ശതമാനം വരെ മാത്രമാണ് ലാഭം. ഒരു ചെറിയ തിരിച്ചടി പോലും ഇത്തരം സെക്ടറുകളെ ഗുരുതരമായി ബാധിക്കും. ഇത്രയും വലിയൊരു അടച്ചിടൽ വലിയ പ്രത്യാഘാതമായിരിക്കും യു.എസ് സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കുക. അടച്ചിടൽ എത്രകാലം തുടരുമെന്നതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കോവിഡ് വന്നതോടെ മെഡിക്കൽ രംഗത്തും വൻ തുക ചെലവഴിക്കേണ്ട സാഹചര്യവും ഉണ്ടാവും. ഇതെല്ലാം യു.എസ് സമ്പദ്വ്യവസ്ഥയെ തകർത്തെറിയാൻ വഴിയൊരുക്കിയേക്കും.
ട്രംപിെൻറ പാക്കേജ് പ്രകാരം 500 ബില്യൺ ഡോളറിെൻറ വായ്പകളും മറ്റ് ആനുകൂല്യങ്ങളും വൻകിട കമ്പനികൾക്ക് നൽകും. വ്യോമയാന മേഖലക്കായി 62 ബില്യൺ ഡോളർ നൽകുേമ്പാൾ ചെറുകിട വ്യവസായങ്ങൾക്കായി 350 ബില്യൺ ഡോളറാണ് നീക്കിയിരിപ്പ്. 1200 ഡോളർ മധ്യ-താഴ്ന്ന വരുമാനക്കാർക്ക് നേരിട്ട് നൽകുമെന്നാണ് പ്രഖ്യാപനം. ആശുപത്രികൾക്കായി 117 ബില്യൺ ഡോളറാണ് മാറ്റിവെച്ചിരിക്കുന്നത്. തൊഴിലില്ലായ്മക്കുള്ള ഇൻഷൂറൻസിന് 600 ഡോളറും മാറ്റിവെച്ചിട്ടുണ്ട്.
ഒബാമ 2008ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ അവതരിപ്പിച്ചതിലും വലിയ രക്ഷാപദ്ധതിയാണ് ട്രംപിേൻറത്. ആ രീതിയിൽ നോക്കുേമ്പാൾ ട്രംപിേൻറത് ഒബാമയേക്കാളും മെച്ചമുള്ള പാക്കേജാണ്. പക്ഷേ, കോവിഡ്-19െൻറ ആഘാതം പൂർണമായും വിലയിരുത്താതെയാണ് ട്രംപിെൻറ പാക്കേജ് എന്നത് പോരായ്മയാണ്. 2008ൽ സാമ്പത്തിക പ്രതിസന്ധിയെ മാത്രം യു.എസിന് അഭിമുഖീകരിച്ചാൽ മതിയായിരുന്നു. എന്നാൽ, ഇതിനൊപ്പം ആരോഗ്യരംഗത്തെ പ്രതിസന്ധിയെ കൂടി ട്രംപിനും കൂട്ടർക്കും പരിഗണിക്കണം. അത് തന്നെയാണ് അവർക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും.
കോവിഡ് വ്യാപനത്തിന് മുമ്പ് തന്നെ യു.എസ് സമ്പദ്വ്യവസ്ഥയുടെ സ്ഥിതി അത്ര മെച്ചമല്ല. എല്ലാ മേഖലകളിലും തിരിച്ചടി നേരിടുകയാണ്. ഇതിന് പുറമേയാണ് കോവിഡും വില്ലനാകുന്നത്. ഇൗയൊരു സാഹചര്യത്തിലാണ് ട്രംപിെൻറ പാക്കേജ് എത്തുന്നത്. യു.എസിൽ പിടിമുറുക്കുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാൻ പാക്കേജിന് കഴിയുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം, രാഷ്ട്രീയപരമായുള്ളൊരു മാറ്റം ട്രംപിെൻറ പാക്കേജിൽ കാണാം. നിങ്ങളെ സഹായിക്കാനായി സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശം ട്രംപിെൻറ പാേക്കജ് നൽകുന്നുണ്ട്. സർക്കാറിന് മാത്രമേ ഞങ്ങളെ സഹായിക്കാനാവു എന്നൊരു ബോധ്യം ജനങ്ങൾക്കും വന്നു തുടങ്ങിയിട്ടുണ്ട്. വിപണി തന്നെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന മുതലാളിത്തത്തിെൻറ പതിവ് രീതികൾക്ക് മാറ്റം വരുന്നു എന്നതിെൻറ വ്യക്തമായ സൂചനയാണിത്. ഇത് മാത്രമാണ് ട്രംപിെൻറ പാക്കേജിെൻറ ഏക പോസിറ്റീവ് വശം. അതിന് അപ്പുറത്തേക്ക് യു.എസിനെ ബാധിക്കുന്ന മാന്ദ്യത്തെ മറികടക്കാൻ ട്രംപ് മുന്നോട്ട് വെച്ച പാക്കേജിന് സാധിക്കുമോയെന്ന കാര്യം സംശയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.